ജെഎന്‍യുവിലെ ഒരു വിദ്യാര്‍ത്ഥിയെ കൂടി പോലീസ് ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: ജവഹാര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയെ കൂടി പോലീസ് ചോദ്യം ചെയ്യുന്നു. ജെ.എന്‍.യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെടുത്തി രാജ്യദ്രോഹകുറ്റം നേരിടുന്ന അഷുതോഷ് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് ചോദ്യം ചെയ്യുന്നത്. രാജ്യദ്രോഹകുറ്റം നേരിടുന്ന അഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് അഷുതോഷ്.
അഷുതോഷിനെ കൂടാതെ ആനന്ദ് പ്രകാശ്, രമാ നാഗ എന്നീ വിദ്യാര്‍ത്ഥികളെയും പോലീസ് തേടുന്നുണ്ട്. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ നേരത്തെ കീഴടങ്ങിയിരുന്നു. മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട ഇവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇവരെ ഇന്നലെ കനയ്യ കുമാറിനൊപ്പമിരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള രാജ്യദ്രോഹ കുറ്റത്തില്‍ അന്വേഷണം ഏതെങ്കിലും ബി.ജെ.പി ഇതര സംസ്ഥാനത്തെ പോലീസിനെ ഏല്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേസില്‍ സത്യം പുറത്തുവരാന്‍ ഇതേ മാര്‍ഗമുള്ളൂവെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

Share this news

Leave a Reply

%d bloggers like this: