ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന് പ്രത്യേക ഇളവ് നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: അനധികൃതമായി ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക ഇളവ്. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പ് കൈവശമുളളവര്‍ അത് വെളിപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയുളള നടപടികള്‍ അവസാനിപ്പിക്കാമെന്ന ചട്ടപ്രകാരമാണ് മോഹന്‍ലാലിന് ഇളവ് നല്‍കുന്നത്. ഈ വ്യവസ്ഥകള്‍ സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു മുന്നില്‍ ഹാജരായി കൈവശമുളള ആനക്കൊമ്പുകളുടെ വിരങ്ങള്‍ ധരിപ്പിച്ചു. ഇതിന്റെ നടപടിക്രമങ്ങള്‍ വൈകാതെ പൂര്‍ത്തിയാകുമെന്നും നിയമാനുസൃതം ആനക്കൊമ്പുകള്‍ സൂക്ഷിക്കാനുളള അനുമതി മോഹന്‍ലാലിന് നല്‍കുമെന്നും മുതിര്‍ന്ന ഫോറസ്റ്റ് ഓഫിസര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ജെഎന്‍യുവില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മോദി സര്‍ക്കാരിനെ പിന്തുണച്ച് ബ്ലോഗെഴുതിയതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പ്രത്യുപകാരമായാണ് മോഹന്‍ലാലിന് ഇളവനുവദിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. 2011ലാണ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ തേവരയിലുളള മോഹന്‍ലാലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.
-എജെ-

Share this news

Leave a Reply

%d bloggers like this: