സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ദുല്‍ഖര്‍ മികച്ച നടന്‍, പാര്‍വ്വതി മികച്ച നടി

തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ദുല്‍ഖര്‍ സല്‍മാനും മികച്ച നടിയായി പാര്‍വതിയും തെരഞ്ഞെടുക്കപ്പെട്ടു. ചാര്‍ലിയിലെ അഭിനയമാണ് ദുല്‍ഖറിന് പുരസ്‌കാരം നേടിക്കൊടുത്തത്. ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം. മികച്ച സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ്. ചിത്രം ചാര്‍ലി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളിയാണ് മികച്ച കഥാചിത്രം. മികച്ച രണ്ടാമത്തെ കഥാചിത്രമായി അമീബ (മനോജ് കാന) തെരഞ്ഞെടുക്കപ്പെട്ടു.

പ്രേം പ്രകാശ് (നിര്‍ണായകം) ആണ് മികച്ച സ്വഭാവനടന്‍. അഞ്ജലി പിവി (ബെന്‍) ആണ് മികച്ച സ്വഭാവനടി. മികച്ച ബാലതാരമായി(ആണ്‍കുട്ടി) ഗൗരവ് ജി മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച ബാലതാരം(പെണ്‍കുട്ടി) ജാനകി മേനോനാണ്. ചിത്രം മാല്‍ഗുഡി ഡേയ്‌സ്.

കാറ്റും മഴയും എന്ന ചിത്രത്തിലൂടെ ഹരികുമാര്‍ മികച്ച കഥാകൃത്തായി. മികച്ച ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ ആണ്(ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍, നീന). പ്രത്യേക ജൂറി പരാമര്‍ശം ജയസൂര്യക്ക് ലഭിച്ചു. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. 73 സിനിമകളാണ് ഇത്തവണ ജൂറിക്ക് മുമ്പില്‍ എത്തിയത്. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറി 14 നാണ് സിക്രീനിങ് തുടങ്ങിയത്.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച തിരക്കഥ: ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി)
അവലംബിത തിരക്കഥ: മുഹമ്മദ് റാസിം (വെളുത്ത രാത്രികള്‍)
ഗാനരചന: റഫീക് അഹമ്മദ് (കാത്തിരുന്ന് കാത്തിരുന്നു…എന്നു നിന്റെ മൊയ്തീന്‍)
സംഗീത സംവിധാനം: രമേഷ് നാരായണന്‍ (ഇടവപ്പാതി, എന്നു നിന്റെ മൊയ്തീന്‍)
പശ്ചാത്തല സംഗീതം: ബിജിബാല്‍ (പത്തേമാരി, നീന)
പിന്നണി ഗായകന്‍: പി ജയചന്ദ്രന്‍ (ജിലേബി, എന്നും എപ്പോഴും, എന്നു നിന്റെ മൊയതീന്‍)
പിന്നണി ഗായിക: മധുശ്രീ നാരായണന്‍
നവാഗത സംവിധായിക: ശ്രീബാല കെ മേനോന്‍
കലാസംവിധായിക: ജയശ്രീ ലക്ഷ്മി നാരായണന്‍ (ചാര്‍ലി)
മികച്ച കുട്ടികളുടെ ചിത്രം: മലേറ്റം (സംവിധാനം: തോമസ് ദേവസ്യ)
എഡിറ്റിംഗ്: മനോജ് (ഇവിടെ)
മേയ്ക്ക് അപ് മാന്‍: രാജേഷ് നെന്മാറ (നിര്‍ണായകം)
വസ്ത്രാലങ്കാരം: നിസാര്‍ (ജോആന്‍ഡ് ദ ബോയ്)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്(ആണ്‍): ശരത് (ഇടവപ്പാതി)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍): എയ്ഞ്ചല്‍ (ഹരം)
നൃത്തസംവിധാനം: ശ്രീജിത് (ജോ ആന്‍ഡ് ദ ബോയ്)
ലൈവ് സൗണ്ട്: സന്ദീപ് കുറിശേരി, ജിജിമോന്‍ ജോസഫ് (ഒഴിവുദിവസത്തെ കളി)
സൗണ്ട് മിക്‌സിംഗ്: എം ആര്‍ രാജകൃഷ്ണന്‍ (ചാര്‍ലി)
സൗണ്ട് ഡിസൈന്‍: രങ്കനാഥ് രവി (എന്നു നിന്റെ മൊയ്തീന്‍)
പ്രൊസസിംഗ് ലാബ്: പ്രസാദ് ലാബ് (ചാര്‍ലി)
സിനിമാ ഗ്രന്ഥം: കെ ജി ജോര്‍ജിന്റെ ചലച്ചിത്ര യാത്രകള്‍ (കെ ബി വേണു)
സിനിമാ ലേഖനം: സില്‍വര്‍ സ്‌ക്രീനിലെ എതിര്‍ നോട്ടങ്ങള്‍ (അജു കെ നാരായണന്‍)

Share this news

Leave a Reply

%d bloggers like this: