ഈസ്റ്റ് കോര്‍ക്കില്‍ വീണ്ടും ബോയില്‍ വാട്ടര്‍ നോട്ടീസ്; മുന്നറിയിപ്പ് തുടരുമെന്ന് അധികൃതര്‍

 

ഡബ്ലിന്‍: ഈസ്റ്റ് കോര്‍ക്കിലെ പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ബോയില്‍ വാട്ടര്‍ നോട്ടീസ്. കുടിവെള്ളം മലിനപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് വാട്ടര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. രണ്ട് മാസങ്ങളിലായി ഇത് മൂന്നാം തവണയാണ് ഇവിടെ ബോയില്‍ വാട്ടര്‍ നോട്ടീസ് നല്‍കുന്നത്. വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് കുടിവെള്ളം മലിനപ്പെട്ടതെന്ന് ഐറിഷ് വാട്ടറിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കുടിവെള്ളപരിശോധന ദിവസേന നടത്തേണ്ടതുണ്ടെന്നും ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ മുന്നറിയിപ്പ് തുടരുമെന്നും ഐറിഷ് വാട്ടര്‍ വ്യക്തമാക്കി.
കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും പല്ലുതേയ്ക്കാനും ഐസ് ഉണ്ടാക്കാനുമുള്ള വെള്ളം തിളപ്പിച്ച് തന്നെ ഉപയോഗിക്കണമെന്നാണ് അറിയിപ്പ്. അതേസമയം കുളിക്കുന്നതിനും ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുന്നതിനും ഈ വെള്ളം തന്നെ ഉപയാഗിക്കാം. മിഡില്‍ടണ്‍ സൗത്ത് ഈസ്റ്റ്, ബാലിനകോറ, ക്ലോയ്ന്‍, അഘട്ട, വൈറ്റ് ഗേറ്റ്, ബാലികോട്ടണ്‍, ചര്‍ച്ച്‌സ് ടൗണ്‍, ട്രോബോള്‍ഗന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Share this news
%d bloggers like this: