ബോളിവുഡ് നടി പ്രീതി സിന്റ വിവാഹിതയായി

 

മുംബൈ : ബോളിവുഡ് സുന്ദരി പ്രീതി സിന്റ വിവാഹിതയായി. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ജീന്‍ ഗുഡ്ഇനഫ് ആണ് പ്രീതിയെ മിന്നുകെട്ടിയത്. ലോസ് ആഞ്ചലസില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹമെന്നും ഫിലിം ഫെയര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രീതിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഫാഷന്‍ ഡിസൈനര്‍മാരായ സുസന്നെ ഖാനും സുരിലി ഗോയലും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ലോസ് ആഞ്ചലസില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

തന്റെ നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് പ്രീതി സിന്റ വിവാഹിതയായിരിക്കുന്നത്. വിവാഹത്തിന്റെ സൂചനകള്‍ നല്‍കി തങ്ങളുടെ ഇരുവരുടേും ഫോട്ടോ പ്രീതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ബോളിവുഡില്‍ ചര്‍ച്ചയായിരുന്നു.
ഏപ്രിലില്‍ ഇന്ത്യയില്‍ എത്തിയശേഷം വിവാഹ സല്‍ക്കാരം നടത്തുമെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: