കോര്‍ക്കിലെ ബോയില്‍ നോട്ടീസ് എട്ട് മാസം വരെ നിലനിന്നേക്കും

ഡബ്ലിന്‍: കിഴക്കന്‍ കോര്‍ക്കില്‍ നല്‍കിയിരിക്കുന്ന ബോയില്‍ വാട്ടര്‍ നോട്ടീസ് ആറ് മുതല്‍ എട്ട് മാസം വരെ നിലനിന്നേക്കുമെന്ന് സൂചന.  പതിനായിരത്തോളംപേരെയാണ് ഇത് ബാധിച്ചിരക്കുന്നത്.  വൈറ്റ് ഗേര്റ്, ഡോവര്‍ റൂറല്‍ വാട്ടര്‍സപ്ലേ സ്കീമില്‍ നിന്നുള്ള  വെള്ളം ഉപയോഗിക്കുന്നവര്‍ക്കാണ് തിളപ്പിച്ച് ശേഷം ഉപയോഗിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.  നവംബര്‍ അവസാനം വരെയെങ്കിലും ഇക്കാര്യം നിലനില്‌ക്കുമെന്നാണ് റിപ്പോര്‍ട്ടുകല്‍.

മേഖലയില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് മലിനീകരിക്കപ്പെട്ടതാണ് നോട്ടീസ് നല്‍‌കാന്‍ കാരണമായിരിക്കുന്നത്.  ജല സംസ്കരണ പ്ലാന്‍റിന് സമീപമുളള വെള്ളം കൂടി  പ്ലാന്‍റിലേക്ക് കടന്നിരിക്കുകയാണ്. വെള്ളം കലങ്ങിയിരിക്കുന്നത് അനുവദിക്കപ്പെടുന്നതിലൂം കൂടുതലാണ്.  ഇത് മൂലം  പ്ലാന്‍റ് സ്വാഭാവികമായും അടച്ചിരിക്കുകയാണ്.  പൂര്‍ണമായും സംസ്കരിക്കാന്‍ സാധിക്കില്ല. ഒമ്പത് മില്യണ്‍ ലിറ്ററാണ് ഇവിടെ സംസ്കരിക്കുന്ന ജലം.

രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ബോയില്‍ നോട്ടീസ് നല്‍കിയിരുന്നത്. ഇപ്പോഴത്തേത് ആറോ എട്ടോ മാസം വരെ നിലനില്ക്കുമെന്നാണ് പറയുന്നത്.   മലിനീകരണം കുറയ്ക്കാനുള്ള പ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍ ഇത് പരിമിതമായ തടമാത്രമാണ് നല്‍കുക.

എസ്

Share this news

Leave a Reply

%d bloggers like this: