സര്‍ക്കാര്‍ രൂപീകരിക്കുന്നത് വൈകിയേക്കും…

ഡബ്ലിന്‍: നിലവിലെ തിരഞ്ഞെടുപ്പ് ഫലം മൂലം സര്‍ക്കാര്‍ രൂപീകരിക്കുന്നത് വൈകുമെന്ന് സൂചനകള്‍.  സ്പെയിനില്‍ കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിലും ഇപ്പോഴും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സമാന സഹാചര്യം അയര്‍ലന്‍ഡിനും വന്ന് ചേര്‍ന്നേക്കുമെന്ന് സംശയമുണ്ട്.  ബെല്‍ജിയതം 2010-11ല്‍ സര്‍ക്കാരില്ലാതെ തുടര്‍ന്ന സമയം  589 ദിവസമായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ ആദ്യപടികളിലൊന്ന് കൗണ്‍സില്‍ തലവനെ തിരഞ്ഞെടുക്കുന്നതാണ്.

പുതിയ ഇലക്ഷന്‍ രീതി മൂലം ഇത് വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  പരമ്പരാഗതമായി രണ്ടാമത്തെ നടപടി പ്രസിഡന്‍റ് പ്രധാനമന്ത്രിയെ നിയോഗിക്കുന്നതാണ്.  പാര്‍ലമെന്‍റ് ശുപാര്‍ശ ചെയ്യുന്ന ആളായിരിക്കും ഇത്.  കേലവ ഭൂരിപക്ഷം മതി ഇതിനായി. ടിഡിമാര്‍ വോട്ടെടുപ്പില്‍ ഹാജരല്ലെങ്കില്‍ 158 അംഗങ്ങളുള്ള പാര്‍ലമെന്‍റിന്‍റെ പകുതി പിന്തുണ ലഭിക്കേണ്ടി വരും.  പ്രധാനമന്ത്രിയായിരിക്കുന്ന ആള്‍ക്ക് പാര്‍ലമെന്‍റില്‍ വിശ്വാസവോട്ട് നേടാന്‍കഴിയേണ്ടത് ആവശ്യമാണ്. ഇതില്‍ വിജയച്ചില്ലെങ്കില്‍ രാജിവെയ്ക്കേണ്ടി വരും. ഇത്തരമൊരു സാഹചര്യമാണ് 1989ല്‍ ചാള്‍സ് ഹ്യൂഗ് പുറത്തേക്ക് പോകുന്നതിന് കാരണമായത്. കെന്നിയെ പ്രതിപക്ഷത്തിരുന്ന കക്ഷികളിലാര്‍ക്കെങ്കിലും നാമ നിര്‍ദേശം ചെയ്തും ഇത് ഒഴിവാക്കാന്‍ കഴിയില്ല. ഇത്തരമൊരു സാഹചര്യം ഇല്ലാതിരിക്കാനാവും മിക്കപ്പോഴും പ്രധാനമന്ത്രിസ്ഥാനത്തുള്ളവര്‍ ശ്രമിക്കുക.

കെന്നി ഇനി തോറ്റാലും സര്‍ക്കാര്‍ പുതിയ സര്‍ക്കാര്‍ വരുന്നത് വരെ തുടരും. അടുത്ത സര്‍ക്കാര്‍ വരുന്നത് വരെ പ്രധാനമന്ത്രിയും മന്ത്രിസഭയും പ്രവര്‍ത്തിക്കും. മേല്‍നോട്ടക്കാര്‍ എന്ന നിലയിലാരിക്കും ഇത്.   ലേബര്‍പാര്‍ട്ടി മന്ത്രിമാര്‍ക്കും രാജി വെയ്ക്കുന്നില്ലെങ്കില്‍ തുടരാം.രാജിവെച്ചാല്‍ തന്നെ അത് പ്രധാനമന്ത്രിയുടെ ചുമതലവഹിക്കുന്ന ആള്‍ക്ക് നിരസിക്കുകയും ചെയ്യാം. സീറ്റ് നഷ്ടപ്പെട്ട മന്ത്രിമാര്‍ക്കും  പദവി വഹിക്കാനാകും. എന്നാല്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല.  അതേ സമയം മന്ത്രിതല ഉത്തരവകുളില്‍ ഒപ്പ് വെയ്ക്കാം.  1989 ല്‍ഫിനയ ഫാല്‍ പിഡി കൂട്ടുകക്ഷിക്ക് നാല് ആഴ്ച്ച വേണ്ടി വന്നിരുന്നു. സൈദ്ധാന്തികമായി ഈ സമയത്ത് സര്‍ക്കാര്‍ തുടരുകയായിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: