മുസ്ലീം വ്യക്തി നിയമത്തില്‍ സ്ത്രീകളോട് കടുത്ത വിവേചനം, സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്‍മാര്‍ ആയിക്കൂടെയെന്ന് ജസ്റ്റീസ് കമാല്‍ പാഷ

കൊച്ചി: മുസ്ലിം വ്യക്തി നിയമത്തില്‍ സ്ത്രീകളോട് കടുത്ത വിവേചനമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ. മുസ്ലിം വ്യക്തിനിയമത്തില്‍ കൂടുതല്‍ പരിഗണന കിട്ടുന്നത് പുരുഷന്‍മാര്‍ക്കാണ്. ഇങ്ങനെയുളള പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതമേലധ്യക്ഷന്‍മാരാണ്.

ഖുറാന്‍ പറയുന്ന അവകാശങ്ങള്‍ പോലും മുസ്ലിം സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. ഈ വിവേചനം അവസാനിപ്പിക്കണമെങ്കില്‍ സ്ത്രീകള്‍ തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.പുരുഷന്‍മാര്‍ക്ക് ഒരേസമയം നാലു ഭാര്യമാരാകാമെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്‍മാര്‍ ആയിക്കൂടെന്നും ജസ്റ്റിസ് കമാല്‍പാഷ ചോദിച്ചു. പുനര്‍ജനി വനിതാ അഭിഭാഷക സമിതി സംഘടിപ്പിച്ച ഗാര്‍ഹിക പീഡന നിരോധന നിയമം സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share this news

Leave a Reply

%d bloggers like this: