കെടുകാര്യസ്ഥതയുടെ പര്യായമായി എച്ച്എസ്ഇ; ആവശ്യത്തിന് ജീവനക്കാരില്ലാതെ ലിമെറിക്ക് ആംബുലന്‍സ് സര്‍വീസ്

ലിമെറിക്ക്: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ലിമെറിക്ക് ആംബുലന്‍സ് സര്‍വീസിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു. ഇതുമൂലം ക്രൂ അംഗങ്ങള്‍ 12 മണിക്കൂര്‍ ഷിഫ്റ്റില്‍ അധികസമയവും ടിവി കണ്ട് സമയം തള്ളിനീക്കുകയാണ്. എന്നാല്‍ സ്വകാര്യ ആംബുലന്‍സ് ഓപ്പറേറ്റര്‍മാര്‍ നാല്‍പ്പതു മിനിറ്റിന് 400 യൂറോ നിരക്കില്‍ രോഗികളെ എത്തിക്കുകയും ചെയ്യുന്നു.

പ്രിയപ്പെട്ട ജോബി ആന്റണി…താങ്കള്‍ ഇപ്പോഴും മലയാളി വിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെല്ലേ…അന്ന് മലയാളി വിഷനില്‍ ജോലി ചെയ്തിരുന്ന ഞങ്ങളെ പകുതി ശമ്പളം തന്ന് ഒഴിവാക്കാന്‍ വേണ്ടി കളിച്ചത് വെറും നാടകമായിരുന്നുവല്ലേ..കള്ളന്മാരേ…പതിനായിരം രൂപയ്ക്ക് പണിയെടുക്കുന്നവന്റെ പോലും ശമ്പളത്തില്‍ കൈയിട്ടുവാരാന്‍ ഉളുപ്പില്ലാത്ത മൊതലാളി…ഇതറിഞ്ഞിരുന്നെങ്കില്‍ തനിക്ക് ഒരു മാസത്തെ ശമ്പളം അങ്ങോട്ടു തന്നേനെ..14 പേര്‍ മാത്രമുള്ള ക്രൂവില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നാലുപേര്‍ കുറവാണെന്ന് ക്രൂ അംഗങ്ങളിലൊരാള്‍ പറയുന്നു. അംഗങ്ങളെ പരിശീലിപ്പിക്കുന്നതിനായി മറ്റു രണ്ടുപേരെയും മറ്റു ഭാഗങ്ങളിലേക്ക് വിട്ടിരിക്കുകയാണ്. രണ്ട് പേരാണ് ആംബുലന്‍സില്‍ ഉണ്ടാകേണ്ടത്. എന്നാല്‍ ഒരാള്‍ മാത്രമുള്ളതിനാല്‍ സര്‍വീസ് നടത്താന്‍ കഴിയുന്നില്ല.

ഈ ക്രൂ അംഗമാകട്ടെ ടിവി കണ്ട് സമയം കളയുകയാണ് ചെയ്യുക. ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനാലല്ല മറിച്ച് ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാലാണിതെന്ന് ക്രൂ അംഗങ്ങള്‍ പറയുന്നു. അതേസമയം ആശുപത്രികള്‍ സ്വകാര്യ ആംബുലന്‍സ് സര്‍വീസിനെ ആശ്രയിക്കുകയാണ്. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്ക് ആംബുലന്‍സിന്റെ തുക ലഭിക്കുകയും ചെയ്യും. ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നിന്നും ഒരു രോഗിയെ എന്നിസ് ആശുപത്രിയിലെത്തിക്കുന്നതിന് സ്വകാര്യ ആംബുലന്‍സ് സര്‍വീസിനു നല്‍കേണ്ട 400 യൂറോ തങ്ങളുടെ ഇന്‍ഷുറന്‍സ് നിന്നു ലഭിക്കുന്നതായി രോഗികള്‍ വെളിപ്പെടുത്തുന്നു. വെറും മുപ്പത്-നാല്‍പ്പത് മിനിറ്റ് യാത്രയ്ക്കാണ് ഈ തുക നല്‍കേണ്ടി വരുന്നത്. ടിപ്പെററി മുതല്‍ കൗണ്ടി ക്ലെയര്‍ വരെയുള്ള പ്രദേശങ്ങള്‍ക്കിടയില്‍ ആശുപത്രികളിലേക്കും നഴ്‌സിംഗ് ഹോമുകളിലേക്കും രോഗികളെ എത്തിക്കുന്നതിനാണ് പ്രധാനമായും ആംബുലന്‍സുകളെ ഉപയോഗപ്പെടുത്തുന്നത്. ആംബുലന്‍സിലുള്ള രോഗികളെ കൃത്യമായി പരിചരിക്കാനോ ശുശ്രൂഷിക്കാനോ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ കഴിയുന്നില്ല.

കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നാലു പേരെ പരിശീലനത്തിനായി മറ്റു സ്ഥലങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഫ്രണ്ട് ലൈന്‍ പാരാമെഡിക് സര്‍വീസില്‍ നിന്നും ഇന്റര്‍മീഡിയറ്റ് സര്‍വീസില്‍ നിന്നും മറ്റു രണ്ടു പേരേക്കൂടി മറ്റുളളവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി അയച്ചിരിക്കുകയാണ്. ഓരോ പ്രദേശത്തും ഇപ്പോള്‍ തന്നെ ആവശ്യത്തിന് പരീശീലകരുള്ളപ്പോഴാണിത്. ഓവര്‍ടൈം ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിലവില്‍ നാല് ദിവസം 12 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്തതിനു ശേഷം അഞ്ചാം ദിവസം വീണ്ടും ജോലി ചെയ്യുന്നത് അപ്രായോഗികമാണെന്ന് ക്രൂ അംഗങ്ങള്‍ പറയുന്നു. പ്രീ ഹോസ്പിറ്റല്‍ എമര്‍ജന്‍സി കെയറും രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് നാഷണല്‍ ആംബുലന്‍സ് സര്‍വീസ് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതിനായി എമര്‍ജന്‍സി ആംബുലന്‍സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും അടിയന്തിര സാഹചര്യങ്ങളില്‍ ഇവ ലഭ്യമാക്കുന്നതിനുമായി ഒരു ഇന്റര്‍മീഡിയറ്റ് കെയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ആംരഭിച്ചിട്ടുണ്ടെന്നും എന്‍എഎസ് പറയുന്നു. എന്നാല്‍ ഇവയില്‍ ജോലിക്കാരുടെ കുറവുണ്ട്. ഇതു പരിഹരിക്കുന്നതിനായി ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും റിക്രൂട്ട്‌മെന്റ് ക്യാംപെയ്ന്‍ നടത്തിയിരുന്നു. എന്നാല്‍ മിക്ക ഐസിഎസ് ജീവനക്കാരെയും പരിശീലന പരിപാടികള്‍ക്കായി നിയോഗിച്ചിരിക്കുന്നതിനാലാണ് റോസ്റ്റര്‍ കവറേജില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്. മാര്‍ച്ച് അവസാനത്തോടെ കൂടുതല്‍ ജോലിക്കാരെ നിയമിക്കാന്‍ റിക്രൂട്ട്‌മെന്റ് ക്യാംപെയ്ന്‍ നടത്തുന്നുണ്ട്. ഇപ്പോഴത്തെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നിലവിലുള്ള ജീവനക്കാര്‍ സഹകരിക്കണമെന്നും എന്‍എഎസ് അധികൃതര്‍ പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: