സാമ്പത്തിക തട്ടിപ്പിനു ശേഷം രാജ്യം വിട്ട വിജയ് മല്യ ലണ്ടനിലെ എസ്റ്റേറ്റിലുണ്ടെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പിനു ശേഷം രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ ലണ്ടനിലെ ഗ്രാമത്തിലുള്ള എസ്റ്റേറ്റിലുണ്ടെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ ലണ്ടന്റെ ഉള്‍ഗ്രാമത്തിലെ 30 ഏക്കര്‍ ഉള്ള എസ്റ്റേറ്റില്‍ മല്യയെ കണ്ടതായി പ്രദേശവാസികളെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിവിധ ബാങ്കുകളില്‍നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതിരുന്ന വിജയ് മല്യ രാജ്യംവിട്ടെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മല്യ രാജ്യം വിടാനുള്ള സാഹചര്യം തടയാന്‍ സാധിക്കാതിരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്നു പ്രതിപക്ഷം പാര്‍ലമെന്റില്‍ ആരോപിച്ചു. മല്യയെ തിരിച്ച് ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: