വിമാനത്തില് ജീവനക്കാരുടെ തര്‍ക്കം..എയര്‍ ഇന്ത്യ വിമാനം വൈകി

തിരുവനന്തപുരം:  തിരുവനന്തപുരത്തുനിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുക്കാല്‍ മണിക്കൂര്‍ വൈകി. വൈകുന്നേരം 5.45 പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയാണ് പുറപ്പെട്ടത്. വിമാനജീവനക്കാരുടെ തര്‍ക്കത്തെത്തുടര്‍ന്നാണ് വിമാനം വൈകിയിരിക്കുന്നത്.

സിപിഎം നേതാവ് പ്രകാശ് കാരാട്ട്, പാര്‍ലമെന്റ് അംഗങ്ങളായ എന്‍.കെ.പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേര്‍, 16 ഐഎഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും വിമാനത്തിലുണ്ടായിരുന്നു.

ബോര്‍ഡിങ് കഴിഞ്ഞു വിമാനം യാത്ര പുറപ്പെടാന്‍ തയാറായിരിക്കുമ്പോഴാണ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ ദേശീയമാധ്യമത്തോടു അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നവരെല്ലാം തര്‍ക്കത്തിനു ദൃക്‌സാക്ഷികളാണ്. വിമാനം വൈകിയതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മറ്റൊരു എംപി അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് വിമാന ജീവനക്കാരായ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തതായി എയര്‍ ഇന്ത്യ സിഎംഡി അശ്വിനി ലൊഹാനി അറിയിച്ചു. ഇവര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇതേത്തുടര്‍ന്ന് വിമാനം 46 മിനിറ്റ് വൈകുകയായിരുന്നുവെന്ന് ലൊഹാനി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: