യുഎസില്‍ ഇന്ത്യക്കാരനെതിരെ ലൈംഗിക പീഡനകേസ്

വാഷിങ്ടണ്‍: കാലിഫോര്ണിയയിലെ ബെര്ക്കിലി ലോ സ്‌കൂളിലെ ഇന്ത്യക്കാരനായ വകുപ്പുമേധാവിക്കെതിരെ ലൈംഗിക പീഡനക്കേസ്. ഡല്ഹി സ്വദേശി സുജിത്ത് ചൗധരിക്കെതിരെ അദ്ദേഹത്തിന്റെ അസിസ്റ്റന്റായ ടയ്യാന് സോറെല് എന്ന സ്ത്രീയാണ് പരാതിനല്കിയത്.

2014 സപ്തംബര് മുതല് 2015 മാര്ച്ചുവരെ ജോലിക്കിടെ പലതവണ പീഡിപ്പിച്ചതായാണ് പരാതി. എന്നാല് പരാതി ചൗധരി നിഷേധിച്ചു.

കെട്ടിപ്പിടിച്ചു കവിളില് ചുംബിച്ചു തോളിലും കയ്യിലും പിടിച്ചു തുടങ്ങിയ കാര്യങ്ങളാണ് ചൗധരിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്. ഓക്‌സ്ഫഡ് ,ടൊറാന്റോ, ഹാര്‌വാഡ് എന്നിവിടങ്ങളില്‌നിന്ന് നിയമബിരുദം നേടിയ ചൗധരി 2014 മുതല് വകുപ്പുമേധാവിയായി പ്രവര്ത്തിച്ചുവരികയാണ്.

 

Share this news

Leave a Reply

%d bloggers like this: