കേരളത്തില്‍ നിന്നും ക്ലീന്‍ ചെയ്ത നാടന്‍ പച്ചമീനുകള്‍ ഇനി അയര്‍ലണ്ടിലും ലഭ്യം

നാടന്‍ രുചികള്‍ മനസില്‍ കൊണ്ട് നടക്കുകയും അത് ലഭ്യമാകുന്നതിന് പ്രവാസ ജീവിതത്തില്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. നമ്മുടെ നാടിന്റെ രുചി ഇനി അയര്‍ലണ്ട് മലയാളികള്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യാണ്. നാടന്‍ പച്ചമീനുകള്‍ കടലില്‍ നിന്നും പിടിക്കുന്ന അന്ന് തന്നെ ക്ലീന്‍ ചെയ്ത് അവയുടെ പുതുമ നഷ്ടപ്പെടാതെ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഏറ്റവും ചുരുങ്ങിയ സമയത്തില്‍ കൊറിയര്‍ സര്‍വീസ് വഴി വീടുകളില്‍ എത്തിച്ച് നല്‍കുന്നതിനാവശ്യമായ എല്ലാ സൗകര്യവും ഒരുക്കിയിരിക്കുകയാണ് My Fresh Kerala എന്ന കമ്പനി.

കിളി മീന്‍, നങ്ക് , കോര, ശീലാവ്, കതിരോന്‍, കൂന്തള്‍, വിളമീന്‍, സ്രാവ്, നീല ഞണ്ട്, തവിട്ട് ഞണ്ട്, പരവ, വറ്റ, ചെമ്പല്ലി, പുന്നാരമീന്‍, കലവ, കറുത്താവോലി, വെള്ള ആവോലി , നെയ്മീന്‍, ചൂര, കടല്‍ ചെമ്മീന്‍ തുടങ്ങിയ നാടന്‍ മീനുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

യൂറോപ്യന്‍ യൂണിയന്റെ എല്ലാവിധ മാര്‍ഗ്ഗദിര്‍ദ്ദേശങ്ങളും പാലിച്ച് പ്രത്യേക ശീതീകരണ സംവിധാനത്തിലൂടെ മാത്രം ഇറക്കുമതി ചെയ്യുന്ന നാടന്‍ പച്ചമീനുകള്‍ ആദ്യ ഓര്‍ഡര്‍ അനുസരിച്ചുള്ള വിതരണം കമ്പനി ജനുവരി മാസം നടത്തുകയുണ്ടായി.

നാടന്‍ പച്ചമീനുകള്‍ ആവശ്യമുള്ളവര്‍ മിനിമം 5 കിലോ ഓര്‍ഡര്‍ നല്‍കേണ്ടതാണ്. ഒരേ തരം മീനുകളുടെ 5 കിലോ ഓര്‍ഡറോ വിവിധ തരം മീനുകള്‍ ഉള്‍പ്പെടുത്തിയുള്ള 5 കിലോ ഓര്‍ഡറോ ഉപഭോക്താക്കള്‍ക്ക് നല്‍കാവുന്നതാണ്. ഈസ്റ്റര്‍ പ്രമാണിച്ച് മാര്‍ച്ച് 22 നുള്ള അടുത്ത ഡെലിവറിക്ക് മാര്‍ച്ച് 16 വരെ ഓര്‍ഡര്‍ സ്വീകരിക്കുന്നതാണ്.

ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു ഫോണ്‍ വഴിയും, ഓണ്‍ലൈന്‍ ആയും, ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും My Fresh Kerala പെയ്‌മെന്റ്കള്‍ സ്വീകരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കുന്നതിനും വിളിക്കുക
റോമി 0868123100

Facebook;  www.facebook.com/myfreshkerala
Website ; www.myfreshkerala.com

Share this news

Leave a Reply

%d bloggers like this: