കെന്നിയുടെ യുഎസ് സന്ദര്‍ശനം ഒരു ദിവസമായി ചുരുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍:  കാവല്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ചുമതല നിര്‍വഹിക്കുന്ന എന്‍ഡ കെന്നിയുടെ യുഎസ് സന്ദര്‍ശനം ഒരു ദിവസമായി ചുരുങ്ങുമെന്ന് റിപ്പോര്‍ട്ട്.  പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ മുന്നോട്ട് കൊണ്ട് പോകേണ്ടതുള്ളതിനാലാണ് സന്ദര്‍ശനം ഒരു ദിവസത്തേയ്ക്കായി ചുരുക്കുന്നത്. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും വാഷിങ്ടണ്‍ ഡിസിയില്‍ കഴിയേണ്ടതായിരുന്നു കെന്നി. എന്നാല്‍ ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച്ചമാത്രമായിരിക്കും കെന്നി യുഎസില്‍ ഉണ്ടാവുക. യുഎസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രസഡിന്‍റ് ബരാക് ഒബാമ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുകയും യുഎസ് കാപിറ്റോളില്‍ വെച്ച് കെന്നിയുമായി സുഹൃത്തുകള്‍  വിരുന്നും നടത്തും. കെന്നി പ്രസിഡന്‍റ് ഒബാമയ്ക്ക് ഷമര്‍ലോക്ക് ചെടി സമ്മാനിക്കുകയും ചെയ്യും. അമേരിക്കന്‍ അയര്‍ലന്‍ഡ് ഫണ്ട് ഗാല ഡിന്നറും, ഇക്കണോമിക്പ്രോമോഷന്‍ ലഞ്ചും കെന്നിയ്ക്ക് നഷ്ടപ്പെടും. രണ്ട് പരിപാടികളും ബുധനാഴ്ച്ചയാണ് നടക്കുന്നത്.

കെന്നിക്ക് പകരം  വിദേശ കാര്യമന്ത്രി ചാര്‍ലി ഫ്ലനഗാനായിരിക്കും പങ്കെടുക്കുക.  ബുധനാഴ്ച്ച വൈകീട്ട് കെന്നി അയര്‍ലന്‍ഡിലേക്ക് തിരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. വ്യാഴാഴ്ച്ച കൗണ്‍സില്‍ ഓഫ് യൂറോപ്യന്‍ മീറ്റിങ് നടക്കുന്നതില്‍ പങ്കെടുക്കുന്നതിന് വേണ്ടി ബുധനാഴ്ച്ച വൈകീട്ടോടെ യുഎസില്‍ നിന്ന് തിരുക്കാമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സൂചനകള്‍ പ്രകാരം  സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകളും മറ്റും നടക്കേണ്ടതിനാല്‍ നേരത്തെ തന്നെ തിരിച്ച് വരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെന്നി രാജി സമര്‍പ്പിച്ചിരുന്നു.  പുതിയ സര്‍ക്കാര്‍ രൂപീകരിക്കും വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരാം.

എസ്

Share this news

Leave a Reply

%d bloggers like this: