പിണറായി ധര്‍മ്മടത്ത് മത്സരിക്കും;എളമരം കരീം, പി.കെ.ഗുരുദാസന്‍ എന്നിവര്‍ സാധ്യതാ പട്ടികയിലില്ല

 

തിരുവനന്തപുരം: സി.പി.എം പി.ബി അംഗം പിണറായി വിജയന്‍ കണ്ണൂര്‍ ധര്‍മ്മടത്ത് മത്സരിക്കുമെന്ന് ഉറപ്പായി. പിണറായിയടക്കം ആറ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഇത്തവണ സി.പി.എം സ്ഥാനാര്‍ഥികളാവും. ഡോ. ടി.എം.തോമസ് ഐസക്, ഇ.പി.ജയരാജന്‍, ടി.പി.രാമകൃഷ്ണന്‍. എം.എം.മണി, എ.കെ.ബാലന്‍ എന്നിവരാണ് മറ്റുള്ളവര്‍.

വി.എസ് മന്ത്രിസഭയിലുണ്ടായിരുന്ന എളമരം കരീം, പി.കെ.ഗുരുദാസന്‍ എന്നിവര്‍ സാധ്യതാ പട്ടികയിലില്ല. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിക്കുന്നതിനാലാണ് എളമരത്തെ ഇത്തവണ ഒഴിവാക്കിയതെന്നാണ് അറിവ്. ഗുരുദാസന്‍ ഇക്കുറി മത്സരരംഗത്തുണ്ടാവില്ലെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.

മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി ഉടുമ്പന്‍ ചോലയിലും മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ പേരാമ്പ്രയിലുമായിരിക്കും മത്സരിക്കുക. സിറ്റിംങ് എം.എല്‍.എമാരായ തോമസ് ഐസക് ആലപ്പുഴയിലും, ഇ.പി ജയരാജന്‍ കണ്ണൂര്‍ മട്ടന്നൂരിലും, എ.കെ.ബാലന്‍ പാലക്കാട് തരൂരിലും വീണ്ടും മത്സരിക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: