മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന് വിജയ് മല്യ

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് ബ്രിട്ടണിലേക്ക് രക്ഷപ്പെട്ട വിജയ് മല്യ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കെതിരെ തിരിയുന്നു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ തിരഞ്ഞു നടക്കുകയാണെന്ന് മദ്യ വ്യവസായിയായ വിജയ് മല്യ പറയുന്നു. ഞാന്‍ മാധ്യമങ്ങളോട് സംസാരിക്കില്ല. വെറുതെ നിങ്ങളുടെ പരിശ്രമങ്ങളെ പാഴാക്കിക്കളയരുതെന്നും വിജയ് മല്യ ട്വിറ്ററില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് താന്‍ ഒളിച്ചോടിയിട്ടില്ലെന്നു ട്വിറ്ററിലൂടെ മല്യ പറഞ്ഞിരുന്നു.

ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വിജയ് മല്യ ലണ്ടനിലെ ആഡംബര വസതിയില്‍ ഉണ്ടെന്നാണു വിവരം. ഒന്‍പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ മാര്‍ച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്.

സാമ്പത്തിക ക്രമക്കേട്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ വിജയ് മല്യയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരിക്കുകയാണ്. 18നു മുംബൈയില്‍ ഹാജരാകാനാണു നിര്‍ദേശം. താന്‍ നിയമത്തിന് മുന്നില്‍ വരാന്‍ ഒരുക്കമാണെന്ന് മല്യ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു. വിഷയം പാര്‍ലമെന്റിലടക്കം ബഹളത്തിന് വഴിവെച്ചിരുന്നു. മല്യ നാട് വിടുന്നതിന് ബിജെപി സര്‍ക്കാര്‍ സൗകര്യം ചെയ്‌തെന്നാണ് വിമര്‍ശനം.

എസ്

Share this news

Leave a Reply

%d bloggers like this: