ഐവറി കോസ്റ്റില്‍ വെടിവെപ്പില്‍ നാലു യൂറോപ്യന്‍ സ്വദേശികളടക്കം 12 പേര്‍ കൊല്ലപ്പെട്ടു

ഗ്രാന്‍ഡ് ബസാം(ഐവറി കോസ്റ്റ്): ഐവറി കോസ്റ്റിലെ റിസോര്‍ട്ട് നഗരമായ ഗ്രാന്‍ഡ് ബസാമിലുണ്ടായ വെടിവയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ബീച്ച് റിസോര്‍ട്ടില്‍ ഉണ്ടായിരുന്നവര്‍ക്കു നേര്‍ക്ക് ആയുധധാരി വെടിവയ്ക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ നാലു യൂറോപ്യന്‍മാരും ഉള്‍പ്പെടുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ അബിഡ്ജാനിനു 40 കിലോമീറ്റര്‍ അകലെയുള്ള ബീച്ചിനു സമീപത്തെ റിസോര്‍ട്ടിലാണ് വെടിവെപ്പ് നടന്നത്. ഇസ്ലാമിക തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളൊലൊന്നായിരുന്നു ഐവറി കോസ്‌റ്റെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: