രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വ വിവാദം…എത്തിക്സ് കമ്മിറ്റി നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പൗരത്വവിവാദത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി നോട്ടീസ് നല്‍കി.  കമ്പനി രേഖകളില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് വെളിപ്പെടുത്തലുണ്ടെന്ന ആരോപണത്തിലാണ് നോട്ടീസ് നല്‍കിയത്. ഈസ്റ്റ് ദല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി മഹേഷ് ഗിരിയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്

മഹേഷ് ഗിരിയുടെ പരാതി സ്പീക്കര്‍ സുമിത്ര മഹാജന്‍ എത്തിക്‌സ് കമ്മിറ്റിയ്ക്ക് കൈമാറുകയായിരുന്നു. എല്‍.കെ.അദ്വാനി അധ്യക്ഷനായ 11 അംഗ എത്തിക്‌സ് കമ്മറ്റി രാഹുല്‍ ഗാന്ധിയ്ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു

അതേ സമയം സ്പീക്കറുടെ നടപടിക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിഷയം എത്തിക്‌സ് കമ്മിറ്റിയ്ക്ക് വിടുന്നതിന് മുമ്പ് തനിക്ക് പറയാനുള്ള കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് രാഹുല്‍ ആരോപിച്ചു. ബ്രീട്ടിഷ് പൗരത്വ വിവാദത്തില്‍ അടിസ്ഥാനമില്ലെന്നും വിഷയം തങ്ങള്‍ കൈകാര്യം ചെയ്‌തോളാമെന്നും രാഹുല്‍ പറഞ്ഞു

നേരത്തെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ പ്രശ്നം ഉയര്‍ത്തി കൊണ്ട് വന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: