കഴുത്തില്‍ കത്തിവെച്ചാലും ‘ ഭാരത് മാത് കീ ജയ്’ വിളിക്കില്ല: അസദുദ്ദീന്‍ ഉവൈസി

മുംബൈ: താന്‍ ഒരിക്കലും ‘ഭാരത് മാത് കീ ജയ്’ എന്ന് വിളിക്കില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. തന്റെ കഴുത്തില്‍ കത്തിവെച്ചാലും ഒരിക്കലും അങ്ങിനെ മുദ്രാവാക്യം വിളിക്കില്ല. ഭരണഘടനയില്‍ ഒരിടത്തും ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

മാതൃ ഇന്ത്യയെ കുറിച്ചുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്ക് മറുപടിയായാണ് ഉവൈസി ഇങ്ങനെ പറഞ്ഞത്. താന്‍ ആ മുദ്രാവാക്യം വിളിക്കില്ല, നിങ്ങളെന്ത് ചെയ്യും ഭാഗവത് സാഹിബ് എന്നാണ് ഉവൈസി ഒരു പാര്‍ട്ടി റാലിയില്‍ പറഞ്ഞത്.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: