സിറിയയില്‍ നിന്ന് റഷ്യന്‍ സേന പിന്‍മാറുന്നു

മോസ്‌കോ: സിറിയയില്‍ നിന്ന് റഷ്യന്‍ സേന പിന്‍മാറുന്നതായി റിപ്പോര്‍ട്ടുകള്‍. ഭാഗികമായി റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടു. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന് ഈ നടപടി സഹായകരമാവുമെന്നു പുടിന്‍ പ്രത്യാശിച്ചു. റഷ്യന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് പുടിന്‍ സൈന്യത്തിന്റെ ഭാഗിക പിന്‍മാറ്റം പ്രഖ്യാപിച്ചത്.

സിറിയയില്‍ എത്ര റഷ്യന്‍ സൈനികര്‍ ഇപ്പോള്‍ ഉണ്ട് എന്ന വിവരം പുടിന്‍ വെളിപ്പെടുത്തിയിട്ടില്ല. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ സിറിയന്‍ സര്‍ക്കാരിന്റെയും എതിര്‍പക്ഷത്തെയും പ്രതിനിധികളുമായി ജനീവയില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റിനെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

എസ്

Share this news

Leave a Reply

%d bloggers like this: