മണിയുടെ മരണം; മൂന്നു സഹായികള്‍ കസ്റ്റടിയില്‍

ചാലക്കുടി : നടന്‍ കലാഭവന്‍ മണിയുടചെ മരണത്തില്‍ അന്വേഷണം നടത്തുന്ന പോലീസ് സംഘം മണിയുടെ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍ എ്ന്നിവരെ കസ്റ്റടിയിലെടുത്തു. ഇന്നലെ രാത്രി കസ്റ്റടിയിലെടുത്ത ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ മണഇയുടെ മരണവുമായ ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചു എന്ന ആരോപണ ഉന്നയിച്ചതിനു പിന്നാലെയാണ് മൂവരേയും കസ്റ്റടിയിലെടുത്തത്. മണിയുടെ ഓട്ട്ഹൗസ് പാഡി വൃത്തിയാക്കിയത് ഇവരായിരുന്നു.

ഇന്നലെ നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഓട്ട്ഹൗസിലെ ജീവനക്കാരേയും ഒപ്പം മണിയുടെ കൂടെ മദ്യപിച്ചവേരയും സംശയമുണ്ടെന്നും കലാഭവന്‍ മണിയുടെ സഹോദരനും നടനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. തലേന്ന് മണിയോടൊപ്പം ഭക്ഷണം കഴിച്ചവരില്‍ ആരിലും കണ്ടിട്ടില്ലാത്ത അവസ്ഥയില്‍ മീഥേല്‍ ആല്‍ക്കഹോള്‍ മണിയുടെ ശരീരത്തിലുണ്ടായിരുന്നതായും അമൃതയിലെ ഡോക്ടര്‍മാര്‍ തന്നോട് ഇത് പറഞ്ഞിരുന്നതായും രാമകൃഷ്ണന്‍ പറഞ്ഞു.

ഡി

Share this news

Leave a Reply

%d bloggers like this: