തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ് ജെഡിയു ഉഭയകക്ഷി ചര്‍ച്ചകള്‍ പരാജയം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ് ജെഡിയു ഉഭയകക്ഷി ചര്‍ച്ചകള്‍ പരാജയം. ഒരു സീറ്റ് അധികം വേണമെന്ന ജെഡിയുവിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയതോടെയാണ് ചര്‍ച്ചയില്‍ തീരുമാനമൊന്നുമാകാതെ പിരിഞ്ഞത്. എങ്കില്‍ ഏഴു സീറ്റുകളിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കട്ടേയെന്ന് പറഞ്ഞ് ജെഡിയു ചര്‍ച്ചയില്‍ നിന്നിറങ്ങി പോയി. മത്സരിക്കാതെ മുന്നണിയില്‍ തന്നെ തുടരാമെന്നും ജെഡിയു അറിയിച്ചു.

ആര്‍എസ്പിയുമായുള്ള ചര്‍ച്ചയും പരാജയപ്പെട്ടു. ആറു സീറ്റ് വേണമെന്ന് ആര്‍എസ്പി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ആവശ്യം അംഗീകരിച്ചില്ല. അഞ്ച് സീറ്റുകള്‍ നല്‍കാന്‍ തയ്യാറെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

Share this news

Leave a Reply

%d bloggers like this: