കൊലപാതക ക്രിമിനല്‍സംഘങ്ങള്‍ക്കെതിരെ ആര്‍ച്ച് ബിഷപ്പ്

ഡബ്ലിന്‍: കാത്തോലിക് ചര്‍ച്ച് ഡബ്ലിനില്‍ നി്ന്നുള്ള ആര്‍ച്ച് ബിഷപ്പ് ഡെയ്ര്‍മണ്ട് മാര്‍ട്ടിന്‍ കുറ്റവാളികളുടെ കൊലാപതാകങ്ങള്‍ക്കെതിരെ രംഗത്ത്. ആഡംബരം ജീവിതം നയിക്കുന്നതിന് വേണ്ടിയും സ്വത്തിനും കുറ്റവാളികള്‍ പരസ്പരം കൊല്ലുന്നത് അപലപനീയാണമെന്ന് ബിഷപ്പ് വെള്ളിയാഴ്ച്ച നടന്ന പിരപാടിയില്‍ വ്യക്തമാക്കി. ഫീനക്സ് പാര്‍ക്കില്‍ അറനൂറോളം വിശ്വാസികള്‍ പങ്കെടുത്ത പരിപാടിയിലാണ് ക്രമിനില്‍സംഘങ്ങള്‍ക്ക് എതിരെ നിലപാടുമായി ആര്‍ച്ച് ബിഷപ്പ് വന്നത്.

ഒരു വര്‍ഷം മുമ്പ് ഫീനക്സ് പാര്‍ക്കില്‍ ഒത്തു കൂടിയപ്പോഴും അക്രമങ്ങള്‍ക്ക് സാക്ഷ്യയായിരുന്നു നമ്മളെന്നും ഇപ്പോഴും ഇത് തുടരുകയാണെന്നും  അദ്ദേഹം പറഞ്ഞു. ഒന്നിച്ച് നിന്ന് സമൂഹം അക്രമത്തിനോട് എതിരെ പറയണം.  അക്രമം കാണിക്കുന്നവരോട് ശക്തമായി എതിര്പ്പ് രേഖപ്പെടുത്താനും ബിഷപ്പ് ആഹ്വാനം ചെയ്തു.  സമൂഹം ബഹുമാന്യത കല്‍പിച്ച് നല്‍കുന്നതിന് പുതിയ നിര്‍വചനം നല്‍കേണ്ടതുണ്ട്.  അധികാരമുളളവരും സ്വാധീനങ്ങള്‍ചെലുത്താന്‍ കഴിയുന്നവരും  സെലിബ്രിറ്റി പദവികളും ആയിരിക്കരുത് ബഹുമാന്യതയുടെ അടിസ്ഥാനം.  കൊലപാതകം ചെയ്യുന്ന ഇത്തരം കുറ്റവാളികളുടെ ചിന്ത സ്ഥാനമാനങ്ങളിലെടെയും സമ്പത്തിലൂടെയും ബഹുമാന്യത നേടാമെന്നാണ്.

വ്യാജ മൂല്യങ്ങളിലൂടെ ബഹുമാന്യത  ലഭിക്കില്ല.  അക്രമ സമൂഹത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയണം. കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് എതിരെ അക്രമങ്ങള്‍  നടക്കുന്നുണ്ട്.  നമ്മുടെ ബഹുമാന്യത ഇവര്‍ക്ക് നല്‍കുന്നത് കുറവാണെന്നും ബിഷപ്പ് സൂചിപ്പിച്ചു.

എസ്

Share this news

Leave a Reply

%d bloggers like this: