ഈസ്റ്റര്‍ സന്ദേശത്തില്‍ അഭയാര്‍ത്ഥികളെ നിരസിക്കരുതെന്ന് സൂചിപ്പിച്ച് പോപ്

വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും  നിരസിക്കുന്നതിന് എതിരെ പോപ് ഫ്രാന്‍സിസിന്‍റെ ഈസ്റ്റര്‍ സന്ദേശത്തില്‍ പരാമര്‍ശം.  രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അഭയാര്ത്ഥി പ്രതിസന്ധിയാണ് നിലയില്‍ അനുഭവിക്കുന്നത്.  സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ് നിലവില്‍  സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ ബാല്‍കണിക്ക് താഴെ തടിച്ച് കൂടിയ വിശ്വാസികളോട്  മെച്ചപ്പെട്ട ഭാവി തേടുന്ന പുരുഷരും സ്ത്രീകളും  കുട്ടികളും  മറക്കരുതെന്ന് പോപ് സന്ദേശത്തില്‍ വ്യക്തമാക്കി.

യുദ്ധം, വിശപ്പ്, ദാരിദ്ര്യം, സാമൂഹ്യ നീതിയുടെ നിഷേധം എന്നിവയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി  അഭയാര്‍ത്ഥികളായും കുടിയേറ്റക്കാരായും ഏറ്റവും കൂടുതല്‍ പേര്‍ വരികയാണ്.  മരണം വരെ അഭിമുഖീകരിച്ചാണ്  ഇവരെത്തുന്നത് ഇവരെ സ്വീകരിക്കാന്‍ കഴിയുന്നവരും സഹായിക്കാന്‍ കഴിയുന്നവരും നിരസിക്കരുത്. അഭയാര്‍ത്ഥികള്‍ക്ക് ലോകം വാതില്‍ തുറുന്നിടണമെന്നും  പരദേശീയ വിദ്വേഷത്തിനെതിരെ പോരാടണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഗ്രീസില്‍ എത്തിപ്പെടുന്നവരെ നിരസിക്കാന്‍ യൂറോപും തുര്‍ക്കിയും  ധാരണയിലെത്തിയിട്ടുണ്ട്. യൂറോപിലെ കുടിയേറ്റക്കാരോടുള്ള താത്പര്യമില്ലായ്മയും എതിര്‍പ്പോടു കൂടിയുള്ള മനോഭാവത്തിനും എതിരെ ദുഖവെള്ളിയാഴ്ച്ചയും പൊന്തിഫ് അപലപിച്ചിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: