മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ വിട്ടുനല്‍കാന്‍ ഭീകരര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

സന: യെമനില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ വിട്ടുനല്‍കാന്‍ ഭീകരര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വൈദികന്റെ മോചനത്തിനായി സ്ഥലത്തെ ചില പ്രാദേശിക സംഘടനകളുമായും വിദേശകാര്യ മന്ത്രാലയം ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.

വൈദികനെ എവിടെയാണ് ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഈ മാസം നാലിനാണ് യെമനിലെ ഏദനില്‍ നടത്തിയ ആക്രമണത്തിലാണ് ഫാ. ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.

Share this news

Leave a Reply

%d bloggers like this: