ഡബ്ലിനിലെ നീരൊഴുക്കില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചു

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് രണ്ട് അജ്ഞാത മതൃശരീരങ്ങള്‍ലഭിച്ചു. നീരൊഴിക്കില്‍ നിന്നാണ് ഇവ ലഭിച്ചിരിക്കുന്നത്.  ആഷിങ്ടണ്‍ ഗ്രീനിന് സമീപം ഡബ്ലിന്‍ 7ലാണ്  സംഭവം.  റോയല്‍ കനാലിന് സമീപത്താണ് നീരൊഴുക്ക് കാണപ്പെടുന്നത്.

ഒരു പുരുഷന്‍റെയും കുട്ടിയുടേയുമാണ് മൃതദേഹങ്ങള്‍.  മൂന്ന് വയസുള്ളതാണ് കുട്ടിയെന്നാണ് നിഗമനം. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിച്ചത്.  ഇതേ തുടര്‍ന്ന് മെയ്നൂത്ത് ലൈനിലെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയിരുന്നു.

ഡബ്ലിന്‍ ഫയര്‍ബ്രിഡ്ജ് യൂണിറ്റുകളും  ഒരു ഡസന്‍ ഗാര്‍ഡയും മേഖലയില്‍ ഉണ്ട്. വിവരങ്ങള്‍ ഗാര്‍ഡ അന്വേഷിച്ച് വരുന്നതേ ഉള്ളൂ.

എസ്

Share this news

Leave a Reply

%d bloggers like this: