ആരോഗ്യമേഖലയില്‍ അമിത ചെലവഴിക്കലുണ്ടായാല്‍ അടുത്ത സര്‍ക്കാരിന് വിവിധ നികുതി നിരക്കുകള്‍ വെട്ടികുറയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടേക്കുമെന്ന് ധനകാര്യമന്ത്രി

ഡബ്ലിന്‍:  ആരോഗ്യമേഖലയില്‍ അമിത ചെലവഴിക്കലുണ്ടായാല്‍ അടുത്ത സര്‍ക്കാരിന്  വിവിധ നികുതി നിരക്കുകള്‍ വെട്ടികുറയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടേക്കുമെന്ന് ധനകാര്യമന്ത്രി മൈക്കിള്‍ നൂനാണ്‍.  സ്വതന്ത്ര ടിഡിമാരുമായി സാമ്പത്തിക വശങ്ങള്‍ വിശദീകരിക്കവെയാണ് നൂനാണ്‍ഇക്കാര്യം വ്യക്തമാക്കിയത്.  ബഡ്ജറ്റ് ചെലവ് ഈ വര്‍ഷം ആരോഗ്യത്തിന് 250 മില്യണ്‍ യൂറോയില്‍ കൂടുതലായാല്‍  അടുത്ത സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് പോകും.  എച്ച്എസ്ഇയ്ക്ക് എതിരെ നിയമനടപി കൊണ്ട് വന്ന് ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍വേതനം ലഭിക്കുന്നതിന് അവസരം ഉണ്ടാക്കുന്നത് മൂന്നൂറ് മില്യണ്‍ യൂറോ അധിക ചെലവ് വരുത്തി വെയ്ക്കുന്നതായിരിക്കും. ഇത് കൂടാതെ ചെലവഴിക്കല്‍ അധികമാകുന്നത് ബഡ്ജറ്റിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

പതിമൂന്ന് ബില്യണ്‍ യൂറോയാണ് ബഡ്ജറ്റ് ആകെ ചെലവഴിക്കാനുദ്ദേശിക്കുന്നത്. ഇതില്‍ നിന്നും അറനൂറ് മില്യണ്‍ അധിക ചെലവ് വേണ്ടി വരുന്ന സാഹചര്യമാണുള്ളത്.  യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജിന്മേല്‍ പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് പിന്നോക്കം പോകുന്നതിനുള്ള സാധ്യതകളും ഇന്നലെ ചര്‍ച്ച ചെയ്തിരുന്നു. അടുത്ത തിങ്കളാഴ്ച്ച വിവിധ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ തുടരും.മറ്റൊരു

തിരഞ്ഞെടുപ്പുണ്ടായാല്‍ചെലവ് വരുന്നത് നാല്‍പത് മില്യണ്‍ ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു നൂനാണ്‍. ഒരു വര്‍ഷത്തിനിടെ ഇതോടെ രണ്ട് തിരഞ്ഞെടുപ്പിനായി 80 മില്യണ്‍ ഡോളറിനടുത്താണ് ഖജനാവിന് നഷ്ടം വരുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: