വാട്ടര്‍ പാര്‍ക്കിലെ ക്ലോറിന്‍ ദേഹാസ്വാസ്ഥ്യം സൃഷ്ടിച്ചു..12 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി

ഡബ്ലിന്‍ : വാട്ടര്‍ പാര്‍ക്കിലെ ക്ലോറിന്‌ ആരോഗ്യപ്രശ്നം സൃഷ്ടിച്ച കുട്ടികളടക്കം പന്ത്രണ്ട് പേരെ  ആശുപത്രിയിലെത്തിച്ചിരുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.  കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. സ്കെറീസ് സ്വദേശിയായ ഡെക്ലാന്‍ ഡണെ Funtasia ലേക്ക് മൂന്ന് കുട്ടികളും രണ്ട് ബന്ധുക്കളുമായി എത്തിയതായിരുന്നു.  കുട്ടികള്‍ക്ക് അഞ്ചിനും 13നും ഇടയിലായിരുന്നു പ്രായം. ഇവരുടെ ബന്ധുവായകുട്ടിക്ക് പതിനൊന്ന് വയസും ഉണ്ടായിരുന്നു.

വെള്ളത്തില്‍ ഇറങ്ങി അല്‍സയമത്തിനകും ശാരീരിക അസ്വാസ്ഥ്യം പ്രകടമാകാന്‍ തുടങ്ങി.  ഒരു ലൈഫ് ഗാര്‍ഡ് വായും മൂക്കം മറച്ച് വെച്ച് വാട്ടര്‍ പാര്‍ക്കിലേക്ക് വരികയും  ജനലുകളും വാതിലുകളും തുറന്ന് വെയ്ക്കുന്നതും കണ്ടെന്ന് ഇദ്ദേഹം പറയുന്നു.  ഇത് ഉച്ചയോടെ ഒരുമണിക്കായിരുന്നു.  ഏതാനും മിനിട്ടിനുള്ളില്‍ മറ്റൊരു ജീവനക്കാരന്‍ സന്ദര്‍ശകരിലെ ഒരാള്‍ ഛര്‍ദിക്കുന്നസ്ഥലത്തെത്തി സഹായം നല്‍കുന്നുണ്ടായിരുന്നു.

ഈ സമയത്താണ് തന്‍റെ കൂടെയുണ്ടായിരുന്ന അഞ്ച് കുട്ടികള്‍   കണ്ണ് വേദനിക്കുന്നതായി വ്യക്തമാക്കിയത്.  ആരോഗ്യവിദഗ്ദ്ധര്‍ പ്രശ്നം ഗുരുതരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. Funtasia  പ്രസ്താവനയില്‍ നീന്തല്‍ കുളത്തില്‍ ക്ലോറിന്‍റെ  മണം ശക്തമായ നിലനിന്നിരുന്നതായി വ്യക്തമാക്കി. പരിശോധനയില്‍ ക്ലോറിന‍്റെ അളവ് മാനദണ്ഡപ്രകാരമാണെന്നും  ചിലര്‍ക്ക് ഈ അളവിലും ശാരീരിക അസ്വാസ്ഥ്യം തോന്നാമെന്നും വ്യക്തമാക്കുകുയം ചെയ്തു.  നീന്തല്‍കുളം അടച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചു.  ദേഹാസ്വാസ്ഥ്യം പ്രകടമാകുന്നവരോട് വൈദ്യസഹായം നേടാനും ആവശ്യപ്പെട്ടു. (041) 9898 000  വിളിക്കുന്നവര്‍ക്ക് വെന്യൂ ടീമുമായി സംസാരിക്കുകയും ചെയ്യാം.

Share this news

Leave a Reply

%d bloggers like this: