റോമിനെയും ക്രിസ്ത്യന്‍ രാജ്യങ്ങളെയും ആക്രമിക്കും; ഭീഷണി മുഴക്കി ഐഎസ് വീഡിയോ

ലണ്ടന്‍: കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോമില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഐഎസ് വീഡിയോ. യുകെ പാര്‍ലമെന്റും ഇഫല്‍ ടവറും തകര്‍ന്നു വീഴുന്ന ചിത്രങ്ങളും ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ട വീഡിയോയില്‍ ഉണ്ട്. ലണ്ടനിലും ബര്‍ലിനിലും ആക്രമണം നടത്തുമെന്നും ഐഎസ് ഭീഷണി മുഴക്കുന്നു.നവംബറില്‍, പാരിസില്‍ 130 പേരുടെ ജീവനെടുത്ത ആക്രമണത്തിന്റെയും മാര്‍ച്ചില്‍ ബ്രസല്‍സിലുണ്ടായ ആക്രമണത്തിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണിക്കുന്നു. മുന്‍പ് നടന്ന ഇത്തരം കൂട്ടക്കൊലകള്‍ താക്കീസ് സന്ദേശമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഇന്നലെ പാരീസ് ആയിരുന്നെങ്കില്‍ നാളെ അത് ലണ്ടനോ ബര്‍ലിനോ റോമോ ആയിരിക്കാം. ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണിത്. ഒന്നുകില്‍ നിങ്ങള്‍ ഇസ്‌ലാമില്‍ ചേരുക. അല്ലെങ്കില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുക. നിങ്ങള്‍ക്കുമുന്നില്‍ ഇങ്ങനെ വളരെ കുറച്ച് വഴികള്‍ മാത്രമാണുള്ളത് വീഡിയോയില്‍ പറയുന്നു.

പാരിസില്‍ ചാവേര്‍ സ്‌ഫോടനവും വെടിവയ്പ്പും നടത്തിയത് അവിശ്വാസികളെയും മുസ്‌ലിങ്ങളല്ലാത്തവരെയും തുടച്ചു നീക്കുന്നതിനാണെന്ന് അറബി കലര്‍ന്ന ഇംഗ്ലീഷില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുുന്ന ഐഎസ് ഭീകരന്‍ പറയുന്നു. പോരാളികള്‍ പാരിസിലെ തെരുവുകളില്‍ ഇറങ്ങി അവിശ്വാസികളെ കൊന്നു. ഈ നീക്കം ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നും വീഡിയോയില്‍ പറയുന്നു.കയ്യില്‍ കിട്ടുന്ന എന്ത് ആയുധവും പാശ്ചാത്യ ശക്തികള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഐഎസ് മടിക്കില്ലെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഭീഷണി സന്ദേശവുമായി ഐഎസ് വിഡിയോ പുറത്തു വിട്ടിരിക്കുന്നത്.

https://www.youtube.com/watch?v=hvFCItWkOcc

Share this news

Leave a Reply

%d bloggers like this: