പൂഞ്ഞാറില്‍ സജി മഞ്ഞക്കടമ്പന്‍ കേരളാ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയാകും

കൊച്ചി: യൂത്ത് ഫ്രണ്ട് നേതാവ് സജി മഞ്ഞക്കടമ്പന്‍ പൂഞ്ഞാറില്‍ കേരളാ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയാകും. യൂത്ത് ഫ്രണ്ട് എമ്മിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സജി മത്സരിക്കാന്‍ തീരുമാനിച്ചത്. കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കും സ്ഥാനാര്‍ത്ഥിയെന്നാണ് യൂത്ത് ഫ്രണ്ടിനെ അറിയിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയോട് പുലബന്ധമില്ലാത്തയാളെയാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

മാണി സാറിനെയും ജോസ് കെ.മാണിയെയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ അധിക്ഷേപിച്ച ജോര്‍ജു കുട്ടി ആഗസ്റ്റിയെ പൂഞ്ഞാറില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണെന്നും സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. ജോബ് മൈക്കിളിനെയോ പ്രിന്‍സ് ലൂക്കോസിനോ സ്ഥാനാര്‍ത്ഥിത്വം നല്‍കാമായിരുന്നുവെന്നും സജി പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാത്തയാളെ സ്ഥാനാര്‍ത്ഥിയാക്കിയത് തെറ്റായ സന്ദശം നല്‍കുമെന്നും സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. നിലവില്‍ കേരളാ കോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റാണ് സജി മഞ്ഞക്കടമ്പന്‍.

Share this news

Leave a Reply

%d bloggers like this: