ജക്കാര്‍ത്ത വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച രാത്രി ജക്കാര്‍ത്തയിലെ സൈനിക വിമാനത്താവളത്തിലായിരുന്നു അപകടം. ബാതിക് എയര്‍വേയ്‌സിന്റെ വിമാനവും ട്രാന്‍സ്‌നുസ എയര്‍വേയിന്റെ വിമാനവുമാണു കൂട്ടിയിടിച്ചത്.

ബാതിക് വിമാനത്തിന്റെ ചിറക് ട്രാന്‍സ്‌നുസ വിമാനത്തിന്റെ വാലില്‍ തട്ടുകയായിരുന്നു. രണ്ടു വിമാനത്തിലെ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ബാതിക് വിമാനത്തില്‍ 49 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: