തെക്കന്‍ ഡബ്ലിനില്‍ ആയുധമുപയോഗിച്ച് കവര്‍ച്ച നടത്തിയ ആളെ തിരയുന്നു

ഡബ്ലിന്‍: തെക്കന്‍ ഡബ്ലിനില്‍ ആയുധമുപയോഗിച്ച്  കവര്‍ച്ച നടത്തിയ പ്രതിയെ ഗാര്‍ഡ അന്വേഷിക്കുന്നു. ജോബ്സ്ടണ്‍ റോഡില്‍ സെന്‍റട്രാ സ്റ്റോറിലാണ് കവര്‍ച്ച നടന്നിരിക്കുന്നതെന്നാണ് സൂചന.  ഞായറാഴ്ച്ച ഒമ്പത് മണിയ്ക്കായിരുന്നു ഇത്.  ഒരാള്‍ സ്റ്റോറിലേക്ക് വരികയും കൈതോക്ക് എടുത്ത് ഭീഷണിപ്പെടുത്തിപണം ആവശ്യപ്പെടുകയും ആയിരുന്നു.

വളറെ ചെറിയൊരു തുകയുമായി സ്റ്റോറില്‍ നിന്ന് രക്ഷ നേടുകയുമായിരുന്നു. കഴിഞ്ഞ രണ്ട് മാസം തെക്കന്‍ മേഖലയില്‍ നടന്ന സമാനമായ രണ്ട് ആക്രമണങ്ങളിലും ഇയാള്‍ ഉണ്ടെന്ന സംശയവും പോലീസ് ഉന്നയിക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സ്റ്റോറിന് പുറത്ത് ഇയാളെ കൂടിതെ കൂട്ടാളികളുടെ സഹായം ലഭിച്ചിരിക്കാമെന്നാണ് കരുതുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: