ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ഇംപീച്ചുമെന്റിനെ അതിജീവിച്ചു

ജൊഹാനസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ഇംപീച്ചുമെന്റിനെ അതിജീവിച്ചു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഇംപീച്ചുമെന്റിനെതിരെ 233 വോട്ട് നേടിയപ്പോള്‍ അനുകൂലിച്ച് 143 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആഫ്രിക്കന്‍ നാഷണല്‍ പാര്‍ട്ടി സുമയ്ക്കു പിന്നില്‍ ഉറച്ചു നിന്നതാണ് ഇംപീച്ചുമെന്റിനെ അതിജീവിക്കാന്‍ സഹായിച്ചത്. ഭരണഘടനാ ലംഘനം നടത്തിയെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് സുമയെ ഇംപീച്ചുമെന്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

സ്വന്തം വീട് നന്നാക്കാന്‍ ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച കേസില്‍ സുമ കുറ്റക്കാരനാണെന്ന് പരമോന്നത കോടതി കണ്ടെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നാറ്റല്‍ പ്രവിശ്യയിലുള്ള വീട് മോടിപിടിപ്പിക്കാന്‍ സുമ 23 കോടി ഡോളര്‍ ചെലവഴിച്ചെന്നാണ് ആരോപണം. ഇത് വാസ്തവമാണെന്ന് അഴിമതിവിരുദ്ധസമിതി 2014ല്‍ കണ്ടെത്തിയിരുന്നു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: