മുസ്ലിം വിദ്യാര്‍ഥികള്‍ അധ്യാപികമാര്‍ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കില്ല; പ്രതിഷേധം ശക്തം

തെര്‍വില്‍: മുസ്ലിം വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ സ്‌കൂളിലെ അധ്യാപികമാര്‍ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നതിന് വിലക്ക്. നോര്‍ത്തേണ്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ തെര്‍വില്ലിലെ കാന്റണ്‍ ഓഫ് ബേസലിലെ സ്‌കൂളിലാണ് ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

അധ്യാപികയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നത് മതപരമായ വിശ്വാസത്തിന് എതിരാണെന്ന് കാട്ടി രണ്ടു വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി നേരിട്ടുള്ള ശാരീരിക സ്പര്‍ശം അടുത്ത കുടുംബാംഗങ്ങള്‍ക്കിടയില്‍ മാത്രമേ പാടുള്ളൂ എന്നാണ് ഇസ്ലാം വിശ്വാസമെന്ന് ഇവര്‍ പറയുന്നു. തെര്‍വില്ലിലെ പ്രാദേശിക ഭരണകൂടം സ്‌കൂളിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നില്ലെങ്കിലും സ്‌കൂളിന്റെ നിയമത്തില്‍ തങ്ങള്‍ ഇടപെടില്ലെന്നും നിയമങ്ങള്‍ രൂപീകരിക്കേണ്ടത് സ്‌കൂളിന്റെ സ്വന്തം ഉത്തരവാദിത്വമാണെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. സ്‌കൂളിന്റെ നടപടി വിവാദമായതിനെ തുടര്‍ന്ന് രാജ്യമെങ്ങും ശക്തമായ പ്രതിഷേധമാണുണ്ടായിരിക്കുന്നത്. ഷെയ്ക്ക് ഹാന്‍ഡ് അഥവ ഹസ്തദാനം ചെയ്യുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് നിയമ മന്ത്രി സിമൊണേറ്റ സൊമ്മറുഗ പ്രതികരിച്ചു.

പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ പുരുഷന്മാരില്‍ നിന്നു വേറിട്ട് കാണുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്ന്് സ്വിസ് കോണ്‍ഫറന്‍സ് ഓഫ് കന്റോണല്‍ മിനിസ്‌റ്റേഴ്‌സ് ഓഫ് എജ്യുക്കേഷന്‍ തലവന്‍ ക്രിസ്റ്റോഫ് ഐമാന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ വിവിധ മുസ്ലിം സംഘടനകല്‍ അപലപിച്ചു. രണ്ടു ഹൈസ്‌കൂള്‍ കുട്ടികള്‍ തങ്ങളുടെ ടീച്ചര്‍ക്ക് ഷെയ്ക് ഹാന്‍ഡ് നല്‍കി സ്വാഗതം ചെയ്യുന്നതില്‍ നിന്നു വ്യത്യസ്തമായി മറ്റൊരു രീതിയില്‍ സ്വാഗതം ചെയ്യാനാഗ്രഹിക്കുന്നുവെന്നു മാത്രമേയുള്ളൂ എന്ന് ഇസ്ലാമിക് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് സ്വിറ്റ്‌സര്‍ലാന്‍ഡ് അഭിപ്രായപ്പെട്ടു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: