ലയ ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഗ്ലോ ഹെല്‍ത്തും അടുത്ത മാസം മുതല്‍ നിരക്ക് ഉയര്‍ത്തുന്നതായി റിപ്പോര്ട്ടുകള്‍

ഡബ്ലിന്‍: ലയ ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഗ്ലോ ഹെല്‍ത്തും  അടുത്ത മാസം മുതല്‍ നിരക്ക് ഉയര്‍ത്തുന്നതായി റിപ്പോര്ട്ടുകള്‍. പതിനാല് ശതമാനം വരെയാണ് നിരക്ക് കൂടുന്നത്.  ലയ വക്താവ് വര്ധനവ് ഒരു പ്ലാനിന് മാത്രമേ ഉണ്ടാകൂവെന്നാണ് വ്യക്തമാക്കുന്നത്. മേയ് മുതല്‍ ഏതാനും കുടുംബ സൗഹാര്‍ദ പ്ലാനുകളുടെ  ഇന്‍സെന്റീവുകള്‍ വേണ്ടെന്ന് വെയ്ക്കുന്നുണ്ട്.

ഗ്ലോ ഹെല്‍ത്ത് കെയറിന്‍റെ വര്‍ധന വിവധ പ്ലാനുകളെ ബാധിക്കുമെന്നാണ് സൂചനയുള്ളത്. മേയ് മാസത്തില്‍ നിരക്ക് വര്‍ധന വന്നാല്‍ പോളസി പുതുക്കുന്ന അടുത്ത തീയതിമുതല്‍ വര്‍ധിച്ച നിരക്ക് നല്‍കേണ്ടി വരും.  ലയയുടെ മുതിര്‍ന്നവര്‍ക്കുള്ള എസന്‍ഷ്യല്‍ കണക്ട് ഫാമിലി പ്ലാനിനുള്ള പ്രീമിയം  €920 നിന്ന്  €1049.92ലേക്ക് കൂടും.  ഇതേ പ്ലാനിന് കീഴിലുള്ള കുട്ടികളുടെ പോളിസിക്ക് €204 നിന്ന് €210.12ലേക്കും നിരക്ക് കൂടും. യുവാക്കള്‍ക്കുള്ള സ്കീമില്‍ വാര്‍ഷി ചെലവ് 270 യൂറോയിലേറെ കൂടും.

കഴിഞ്ഞ മേയ്മാസത്തില്‍ ലയയുടെ മുതിര്‍ന്നവര്‍ക്കുള്ള നിരക്ക് 987 യൂറോ ആണ്.  ഡിസംബറില്‍ ഇത് 920 യൂറോയിലേക്ക് കുറച്ചു.  മേയ് ഒന്ന് മുതല്‍ ഇത്  €1,049.20 ആയിമാറും.  രണഅട് കുട്ടികള്‍ ഉള്ളവര്‍ക്ക് എസന്‍ഷ്യല്‍ കണക്ട് ഫാമിലി പ്ലാന്‍ പ്രകാരം വാര്‍ഷികമായി വരുന്ന ചെലവ് വര്‍ധന 5.8 ശതമാനം ആയിരിക്കും. പുതിയ വില നിര്‍ണയ പ്രകാരം  രണ്ടാമത്തെയും തുടര്‍ന്നുമുള്ള കുട്ടികല്‍ക്ക് പ്രീമിയം വര്‍ധന 410.83 യൂറോ വരെ വരും.  കഴിഞ്ഞ സെപ്തംബറില്‍ കമ്പനി നാല് ശതമാനം വരെയാണ് വര്‍ധനവ് വരുത്തിയിരുന്നത്. ഗ്ലോഹെല്‍ത്ത് ആറ് മുതല്‍ എട്ട് ശതമാനം വരെ പ്രീമിയം വര്‍ധന വരുത്തുന്നത് ആലോചിക്കുന്നുണ്ട്.  വിഎച്ച്ഐ ഹെല്‍ത്ത് കെയര്‍ നേരത്തെ തന്നെ വില വര്‍ധന പ്രഖ്യാപിച്ചിരുന്നു.  അടുത്തമാസം മുതല്‍ വിഎച്ച്ഐയുടെ നിരക്ക് വര്‍ധിക്കുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: