വൈദികനും വിദ്യാര്‍ഥിയും മുങ്ങി മരിച്ചു

 

കൊച്ചി: പെരിയാറില്‍ കുളിക്കാനിറങ്ങിയ വൈദികനും വിദ്യാര്‍ഥിയും മുങ്ങിമരിച്ചു. വിദ്യാര്‍ഥിയായ ജോയല്‍(14), ഫാദര്‍ അഗസ്റ്റിന്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

പെരുമ്പാവൂര്‍ ഭാഗത്ത് കുളിക്കാനിറങ്ങിയ ജോയല്‍ ഒഴുക്കില്‍പെട്ടതോടെ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു വൈദികന്‍. എന്നാല്‍ ഒഴുക്കില്‍പെട്ട വൈദികനും മുങ്ങിത്താഴുകയായിരുന്നു.

ഈരാറ്റുപേട്ട സ്വദേശിയായ കടുവാള്‍ സെന്റ് ജോര്‍ജ് പള്ളിയിലെ ഫാ. അഗസ്റ്റിന്‍ ആണ് മരിച്ച വൈദികന്‍. വിദ്യാര്‍ത്ഥികളുമായി ബൈബിള്‍ കണ്‍വന്‍ഷന് എത്തിയതായിരുന്നു അദ്ദേഹം.

-എജെ-

Share this news

Leave a Reply

%d bloggers like this: