ജോണ്‍ ബര്‍ട്ടന്‍ സോഷ്യല്‍ ഡോമോക്രാറ്റുകളും ഗ്രീന്‍ പാര്‍ട്ടിയും ആയി സഖ്യമുണ്ടാക്കുന്നതിന് ശ്രമിക്കുന്നു

ഡബ്ലിന്‍: ലേബര്‍ പാര്‍ട്ടി  നേതാവ് ജോണ്‍ ബര്‍ട്ടന്‍  സോഷ്യല്‍ ഡോമോക്രാറ്റുകളും ഗ്രീന്‍ പാര്‍ട്ടിയും ആയി സഖ്യമുണ്ടാക്കുന്നതിന് ശ്രമിക്കുന്നു.  പാര്‍ലമെന്‍റില്‍ ഒരു പുരോഗമന സഖ്യം ഉണ്ടാക്കാനാണ് ബര്‍ട്ടന്‍ ശ്രമിക്കുന്നത്.  ഇത്തരമൊരു സഖ്യം തിരഞ്ഞെടുപ്പിലേക്ക് കൂടി നീളുമോ എന്ന് വ്യക്തമല്ല. ചില ലേബര്‍ നേതാക്കള്‍ വീണ്ടും സര്‍ക്കാരിന്‍റെ ഭാഗമാകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.  എന്നാല്‍ ഭൂരിഭാഗം പേരും വീണ്ടും സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ താത്പര്യപ്പെടുന്നില്ല. ബര്ട്ടന് പകരം നേതൃത്വത്തിലേക്ക് വരുന്ന ബ്രണ്ടന്‍ ഹൗളിന്‍ സര്‍ക്കാരിലേക്ക് വീണ്ടും പോകുന്നതിന് എതിരാണ്.

സോഷ്യല്‍ ഡോമാക്രാറ്റുകള്‍ സര്‍ക്കാരില്‍ ചേരില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  ഗ്രീന്‍ പാര്‍ട്ടി നേതാവ് ഇമോണ്‍ റിയാന്‍ ഫിയന ഫാളും ഫിയന ഗേലുമായുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.  ഗ്രീന്‍ പാര്‍ട്ടി ഇടത് പാര്‍ട്ടികളായ സോഷ്യല്‍ ഡോമാക്രാറ്റുകളും ലേബറും സര്‍ക്കാരിന്‍റെ ഭാഗമാകുന്നുണ്ടെങ്കില്‍ മാത്രമേ തങ്ങളുമുള്ളൂ എന്ന നിലപാടിലാണ്. വിവിധ ഇടത് കക്ഷികള്‍ക്ക് പൊതു ധാരണയിലെത്താന്‍ കഴിയുമെങ്കില്‍ അതിന്‍റെ സാധ്യതതേടണമെന്നാണ് ബര്‍ട്ടന്‍റെ പക്ഷം.  ലേബര്‍ പാര്‍ട്ടി സര്‍ക്കാരില്‍ ചേരില്ലെന്നാണ് 99ശതമാനം ഉറപ്പ് പറയപ്പെടുന്നത്.

പാര്‍ലമെന്‍റില്‍ ഒരൊറ്റ ബ്ലോക്കായി പുരോഗമന സഖ്യം പ്രവര്‍ത്തിക്കുകയാകും ഇത്തരമൊന്ന് യാഥാര്‍ത്ഥ്യമായാല്‍  സംഭവിക്കുക.  ഇത് പ്രതിപക്ഷ ശബ്ദം പരമാവധി ഉയര്‍ത്താന്‍ സഹായകരമായേക്കും. കുറഞ്ഞ കൂലി, ഭവനം പ്രതിസന്ധി, കുട്ടികള്‍ക്കിടിയിലെ ദാരിദ്ര്യം ഇല്ലാതാക്കല്‍, ശിശുപരിചരണത്തിനുള്ള ചെലവ് കുറയ്ക്കുക എന്നിങ്ങനെ പൊതുവായി ഇടത് കക്ഷികള്‍ക്ക് യോജിക്കാന്‍ കഴിയുന്ന മേഖലകളുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: