കുഞ്ഞിനെ ഗ്രീക്ക് അധികൃതരുടെ മുഖത്ത് വലിച്ചെറിയുമെന്ന ഭീക്ഷിണിപ്പെടുത്തി അകത്ത് കടക്കാന്‍ ശ്രമം

 

ഏതന്‍സ്: ഒരു കുഞ്ഞിനെ റൊട്ടി എന്ന പോലെ അയാള്‍ ഉയര്‍ത്തി പിടിച്ചു ഭീക്ഷിണിപ്പെടുത്തി,ഈ കുഞ്ഞിന്റെ നിങ്ങളുടെ മുഖത്ത് ഞാന്‍ വലിച്ചെറിയും,ഗ്രീസില്‍ നിന്നും ബലമായി എത്തുന്ന അഭായാര്‍ത്ഥികളെ ഒഴിവാക്കാനുള്ള ശ്രമത്തിനിടയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.

പീറീയൂസിന് സമീപം തമ്പടിച്ചിരുന്ന അഭയാര്‍ത്ഥികളെ ഏതന്‍സിനടുത്തുള്ള ക്യാമ്പിലേയ്ക്ക് മാറ്റുകയാണന്ന് അധികൃതര്‍ അറിയച്ചതോടെ ഇവര്‍ അക്രമാസക്തരാകുകയായിരുന്നു.ഏതാനും ഉദ്യോഗസ്ഥരോട് ബലമായി രാജ്യത്ത് കടന്ന് കയറിയ സംഘങ്ങള്‍ തട്ടിക്കയറുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടയില്‍ പെട്ടെന്ന് പച്ച വസ്ത്രം ധരിച്ച ഒരാള്‍ ഒരു പിഞ്ചു കുഞ്ഞിനെ തലയ്ക്ക് മുകളില്‍ പിടിച്ച് അധികൃതര്‍ക്കിട്ട് എറിയാന്‍ തുടങ്ങി,റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുഞ്ഞിന്റെ കഴുത്തിലും കാലിലും പിടിച്ചായിരുന്നു ഇയാളുടെ അഭ്യാസമെത്രേ.

https://www.youtube.com/watch?v=WGzejMLl-l0

വാതിലുകള്‍ തുറന്നിട്ട യൂറോപ്പിലേയ്ക്ക് കടന്നു വന്നവരെല്ലാം തന്നെ ഇവിടെ കടന്നു കയറുക എന്ന ലക്ഷ്യം മുന്‍നിറുത്തി എത്തിയവരാണ്.എന്നാല്‍ ഹംഗറി പുറത്തു നിന്ന് ആരേയും അകത്ത് കയറ്റാതായതോടെ ഇവര്‍ ഗ്രീസില്‍ തങ്ങിയിരിക്കുകയാണ്.അഭയാര്‍ത്ഥികളെ തുര്‍ക്കിയിലേയ്ക്ക് കടത്തുമെന്ന് പറയുന്നുണ്ടെങ്കിലും യൂറോപ്പില്‍ തങ്ങുന്നവര്‍ ലക്ഷങ്ങളായിരിക്കും.ഇതോടൊപ്പം തുര്‍ക്കിയിലേയ്ക്ക് മാറ്റുമെന്നതിനെതിരേ പ്രതിക്ഷേധത്തിലാണ് കടന്നു കയറിയ അഭയാര്‍ത്ഥികള്‍.

Share this news

Leave a Reply

%d bloggers like this: