ഫിന ഗേലിനോടൊത്ത് അധികാരം പങ്കിടുന്നതിന് എതിര്‍പ്പ്

ഡബ്ലിന്‍: ഫിയന ഫേല്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍  കെന്നിയോട് ഫിന ഗേല്‍‍ നയിക്കുന്ന ന്യൂനപക്ഷ സര്‍ക്കാരിന് മാത്രമയിരിക്കും സഹകരണ സാധ്യതയെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍.  പാര്‍ട്ടി ഇത്തരമൊരു ആശയത്തെ മാത്രമേ പിന്തുണയ്ക്കുവെന്ന് അറിയച്ചതായാണ് വ്യക്തമാകുന്നത്.   മൈക്കിള്‍ മാര്‍ട്ടിന്‍  കെന്നിയോട് ഫിന ഗേല് ‍ഫിയന ഫാളിന്‍റെ ന്യൂനപക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയ പ്രതികരണം പിന്‍വലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫിയന ഫാള്‍ ന്യൂനപക്ഷ സര്‍ക്കാരിനുള്ള ശ്രമം മൈക്കിള്‍ മാര്‍ട്ടിന്‍ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.  ഫിയന ഫാള്‍ പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം നടന്നിരുന്നു.   ഇതിലാകട്ടെ പങ്കാളിത്ത സര്‍ക്കാരാകാമെന്ന കെന്നിയുടെ നിര്‍ദേശത്തെ പാര്‍ട്ടി തള്ളുകയും ചെയ്തു.  വ്യാഴാഴ്ച്ച  ശക്തമായ എതിര്‍ അഭിപ്രായമാണ് പാര്‍ട്ടിയില്‍ മൈക്കിള്‍മാര്‍ട്ടിന് നേരിടേണ്ടി വന്നത്. പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും നിര്‍ദേശം സ്വീകരിക്കാന്‍ ഒരുക്കമായിരുന്നില്ല.  ഫിയന ഫാളില്‍ നിന്ന് ഒരാള്‍ വ്യക്തമാക്കിയത് പാര്‍ട്ടി ഒറ്റക്കെട്ടായി അധികാര പങ്കാളിത്തത്തെ എതിര്‍ത്തെന്നാണ്.

രാവിലെ പതിനൊന്ന് മണിക്കായിരുന്നു  യോഗം തുടങ്ങിയത്.  പങ്കാളിത്ത സര്‍ക്കാര്‍ മാത്രമല്ല ഏക മാര്‍ഗമെന്ന് ഫിയന ഫാള്‍ ടിഡി ബില്ലി കെല്ലര്‍ അഭിപ്രയപ്പെടുകയും ചെയ്തിരുന്നു.  ഫിയന ഫാളിന് ന്യൂനപക്ഷ സര്‍ക്കാരിന് ശ്രമിക്കാം  അതല്ലെങ്കില്‍ അര്‍ത്ഥവത്തായ മറ്റ്  രീതി ഉറപ്പ് വരുത്താമെന്നും കെല്ലര്‍ അഭിപ്രായപ്പെടുന്നുണ്ട്. യോഗത്തിന് മുമ്പ് തന്നെ ലിമെറിക് ടിഡി പങ്കാളിത്ത സര്‍ക്കാര്‍ എന്ന നിര്‍ദേശം തള്ളപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയിരുന്നു. കെന്നിയെയും സര്‍ക്കാരിനെയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ്  ജനങ്ങള്‍ വോട്ട് ചെയ്തതെന്നും  അവകാശപ്പെട്ടു.

കെന്നിയെ പിന്തുണയ്ക്കുകയും സര്‍ക്കാരില്‍ പങ്കാളിയാവുകയും ചെയ്യുന്നത്  രാഷ്ട്രീയ വഞ്ചനയായി മാറുമെന്നും അഭിപ്രായപ്പെട്ടു.  ഫിന ഗേല്‍ പാര്‍ട്ടി യോഗവും ഇന്ന് ചേര്‍ന്നിരുന്നു കെന്നിക്ക് ഫിയന ഫാളുമായി ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ട് പോകാന്‍  പൂര്‍ണമായ പിന്തുണയാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.  ഫിന ഗേല്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം ആത്മാര്‍ത്ഥമായതാണെന്ന് രാവിലെ കാര്‍ഷിക മന്ത്രി സിമോണ്‍ കോവേനിയും വ്യക്തമാക്കി.

എസ്

Share this news

Leave a Reply

%d bloggers like this: