കോഹ്‌ലിയോട് വൈരാഗ്യം തോന്നാനുള്ള കാരണം വെളിപ്പെടുത്തി മിച്ചല്‍ ജോണ്‍സണ്‍

സിഡ്‌നി: ആസ്‌ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ ജോണ്‍സണും ഇന്ത്യന്‍ ഉപ നായകന്‍ വിരാട് കോഹ്‌ലിയും തമ്മിലുള്ള വൈരാഗ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ആര്‍ക്കും അറിയുമായിരുന്നില്ല. ഒടുവില്‍ കോഹ്‌ലിയുമായുള്ള പക തനിക്ക് തോന്നിത്തുടങ്ങിയത് 2014 ലെ അഡ്‌ലൈഡ് ടെസ്റ്റിനിടെയാണെന്ന് വെളിപ്പെടുത്തി മിച്ചല്‍ ജോണ്‍സണ്‍ രംഗത്തെത്തി. ഈ ടെസ്റ്റ് പരമ്പരക്ക് ശേഷം കോഹ്‌ലിക്കെതിരെ പ്രകോപനമൊന്നുമില്ലാതെ ജോണ്‍സണ്‍ പ്രസ്താവനകളിറക്കിയിരുന്നു. ഇത് ട്വന്റി 20 ലോകകപ്പ് വരെ തുടര്‍ന്നു.

അഡ്‌ലൈഡ് ടെസ്റ്റിനിടെ ബാറ്റു ചെയ്യുകയായിരുന്ന കോഹ്‌ലി റണ്‍സിനായി ഓടുന്നതിനിടെ സ്റ്റംപിനു നേരെ താനെറിഞ്ഞ പന്ത് കൊഹ്‌ലിയുടെ ദേഹത്താണ് കൊണ്ടത്. പന്ത് ദേഹത്ത് തട്ടിയതിനു ശേഷം കോഹ്‌ലിയുടെ പ്രതികരണം വളരെ ക്രൂരമായിരുന്നു. അന്ന് വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ തന്റെ പേരെടുത്ത് പറയാതെ കോഹ്്‌ലി രൂക്ഷ വിമര്‍ശിക്കുകയും ചെയ്തു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് മനസിലാക്കാനോ സംഭവത്തെ പക്വതയോടെ സമീപിക്കാനോ കോഹ്‌ലി ശ്രമിച്ചില്ല. എതിരാളിയെങ്കിലും താനൊരു കളിക്കാരനാണെന്ന പരിഗണന പോലും തരാന്‍ തയാറായില്ല. റണ്ണൌട്ടിനായാണ് പന്തെറിഞ്ഞത്, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് കോഹ്‌ലിയുടെ ശരീരത്തില്‍ കൊള്ളുകയായിരുന്നുവെന്നും ജോണ്‍സണ്‍ പറയുന്നു. ‘ഞാന്‍ ചില ആസ്‌ട്രേലിയന്‍ താരങ്ങളെ ബഹുമാനിക്കും. എന്നാല്‍ മറ്റ് ചിലരെ ബഹുമാനിക്കില്ല, ചിലര്‍ ബഹുമാനം അര്‍ഹിക്കുന്നില്ല’ ഇങ്ങനെയായിരുന്നു അഡ്‌ലൈഡ് ടെസ്റ്റിനു ശേഷം കോഹ്‌ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

1

ഇതാണ് ടി20 ലോകകപ്പ് സെമിക്ക് മുമ്പ് മിച്ചല്‍ ജോണ്‍സണ്‍, വിരാട് കോഹ്‌ലി ഏറ്റുമുട്ടലിന് വഴിവെച്ചത്. വിരാട് അത്ര വലിയ കളിക്കാരനാണോ എന്നായിരുന്നു മിച്ചല്‍ ജോണ്‍സന്റെ സംശയം. കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയിലെ കോഹ്ലിയുടെ പരാജയം ചൂണ്ടിക്കാണിച്ചായിരുന്നു ജോണ്‍സന്‍ ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിന് മുന്നേ വിരാട് കോഹ്‌ലിക്കെതിരെ രംഗത്തെത്തിയത്.

ഓസ്‌ട്രേലിയയയെ ഇതിനുമുമ്പും നേരിട്ടിട്ടുണ്ടെന്നും ഇത്തരം മത്സരങ്ങള്‍ തന്നെ ശക്തനാക്കിയിട്ടേ ഉള്ളൂ എന്നും മത്സരത്തിന് മുമ്പായി വിരാട് കോഹ്‌ലി പറഞ്ഞു. എന്നാല്‍ ഇതെനിക്ക് ഇഷ്ടപ്പെട്ടു. ഇതൊന്നും കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പില്‍ കണ്ടില്ലല്ലോ എന്നായിരുന്നു മിച്ചല്‍ ജോണ്‍സന്‍ കോഹ്ലിക്ക് മറുപടിയായി ട്വിറ്ററില്‍ പറഞ്ഞത്. ഏകദിന ലോകകപ്പ് സെമിയില്‍ ഒരു റണ്‍ എടുത്ത കോഹ്‌ലി ജോണ്‍സനാണ് അന്ന് പുറത്താക്കിയത്.

മിച്ചല്‍ ജോണ്‍സന്റെ വാക്കുകള്‍ക്ക് വിരാട് കോഹ്‌ലി മറുപടി മോഹാലിയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ബാറ്റ് കൊണ്ടായിരുന്നു വിരാട് കോഹ്ലിയുടെ 82 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ സെമിയിലേക്ക് കടന്നപ്പോള്‍ ഓസ്‌ട്രേലിയ പുറത്തായി.

ഇതോടെ കോഹ്‌ലിയെ പ്രശംസിച്ച് മിച്ചല്‍ രംഗത്തെത്തി. ഇത്തവണ വിരാട് കോഹ്‌ലി അവസരത്തിനൊത്ത് ഉയര്‍ന്നു എന്നാണ് കളിക്ക് ശേഷം മിച്ചല്‍ ജോണ്‍സന്‍ ട്വീറ്റ്.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: