പത്താന്‍കോട്ട് ആക്രമണം: എന്‍ഐഎ അന്വേഷണം നടക്കില്ലെന്ന് പാക്കിസ്ഥാന്‍

 

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ നീട്ടിവച്ചതായി പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ഉടനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. ഇനി ചര്‍ച്ചകളൊന്നും നടക്കാനില്ലെന്നും ബാസിത് അറിയിച്ചു. നിലവിലെ ചര്‍ച്ചകളെല്ലാം എതാണ്ട് മരവിച്ച അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

പത്താന്‍കോട് വ്യോമതാവള ആക്രമണം സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് എന്‍ഐഎ സംഘം പാക്കിസ്ഥാനിലേക്ക് എത്തുന്നതിനുള്ള സാധ്യതയും അദ്ദേഹം നിഷേധിച്ചു. പാക് സംഘം വന്നത് ഇന്ത്യന്‍ സംഘത്തിന് അനുമതി നല്‍കാമെന്ന ധാരണയോടെയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്താന്‍കോട്ട് ഭീകരാക്രമണ അന്വേഷണം ഇരുരാജ്യങ്ങളുടേയും സഹകരണം വര്‍ധിപ്പിക്കും. എന്നാല്‍ ഇന്ത്യ ഇതിന് തയാറല്ല. ഞങ്ങള്‍ ഇക്കാര്യങ്ങളെല്ലാം വീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: