ഡബ്ലിന്‍ എയര്‍പോര്‍ട് പുതിയ റണ്‍വേ പ്രഖ്യാപിച്ചു

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട് പുതിയ റണ്‍വേ പ്രഖ്യാപിച്ചു.  2020-ാടെപൂര്‍ത്തിയാകുന്ന വിധത്തിലായിരിക്കും പുതിയ റണ്‍വേ പണികഴിയുക. 320 മില്യണ്‍ യൂറോ ചെലവഴിച്ചായിരിക്കും റണ്‍വേ വരുന്നത് അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും.  ഫിന്‍ഗാള്‍കൗണ്ടികൗണ്‍സിലില്‍  നിന്ന്  പത്ത് വര്‍ഷം മുമ്പ് തന്നെ റണ്‍വേയ്ക്കുള്ള അനുമതി ലഭിച്ചിരുന്നതാണ്.  എന്നാല്‍ യാത്രക്കാരുടെ  എണ്ണം കുറഞ്ഞതും  സാമ്പത്തിക മേഖലയിലെ തകര്‍ച്ചയുമെല്ലാം കാരണം പദ്ധതി ആസൂത്രണം നടന്നിരുന്നില്ല.

ഇപ്പോള്‍ യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്  വരുമാനം വര്ധിക്കുകയും ചെയ്തു ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് വികസനത്തിന് പുതിയ റണ്‍വേ ആവശ്യമായി വരും.   നിലവില്‍  റണ്‍വേയുള്ള സ്ഥലത്തിന് വടക്ക് 1.6 കിലോമീറ്റര്‍ മാറിയാണ് 3,110  മീറ്റര്‍ റണ്‍വേ വരിക.  പുതിയ റണ്‍വേ വരുന്നത് അയര്‍ലന്‍ഡിലേക്ക് കൂടുതല്‍വിമാനങ്ങള്‍ വരുന്നതിന് സഹായകരമാകുമെന്നാണ് കരുതുന്നതെന്ന്

ഡബ്ലിന്‍ എയര്‍പോര്‍ട് ചീഫ് എക്സിക്യൂട്ടീവ് കെവിന്‍ ടോളണ്ട് പറഞ്ഞു. ഡബ്ലിന്‍ എയര്‍പോര്‍ട് നോര്‍ത്ത് റണ്‍വേ മൂലം അയര്‍ലന്‍ഡിന് കൂടുതല്‍ഗുണമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. റണ്‍വേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1200 പേര്‍ക്കെ തൊഴില്‍ ലഭിക്കും.  പുതിയ റണ്‍വേ വരുന്നത് ദീര്‍ഘ സമയ യാത്രകള്‍ നടത്തുന്ന വിമാനങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: