ദേശീയപതാകയെ അപമാനിച്ചതിന് മോദിക്കെതിരെ കേസ്

 

ന്യൂഡല്‍ഹി: ദേശീയപതാകയെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ്. രാജ്യാന്തരയോഗ ദിനത്തിലും യുഎസ് സന്ദര്‍ശിച്ച വേളയിലും പ്രധാനമന്ത്രി ദേശീയപതാകയെ അപമാനിച്ചെന്ന് കാണിച്ച് ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസെടുത്ത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. ദേശീയതയെ അപമാനിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമപ്രകാരവും ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് പ്രകാരവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഷിഷ് ശര്‍മ നല്‍കിയ പരാതിയിലാണ് നടപടി.

ഇന്ത്യ ഗേറ്റില്‍ നടന്ന യോഗ ദിനാചരണത്തിനിടെ ദേശീയ പതാകയെ ഒരു തൂവാലയായി ഉപയോഗിക്കുക വഴി അനാദരവ് കാട്ടിയെന്നാണ് ഹര്‍ജിക്കാരനായ ആശിഷ് ശര്‍മയുടെ ആരോപണം. ഇതിന്റെ പേരില്‍ പൊലീസിനോട് നടപടി എടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആശിഷ് ശര്‍മ ആവശ്യപ്പെട്ടു. ദേശീയ പതാകയോട് മോദി അനാദരവ് കാട്ടിയത് ഈയൊരു തവണ മാത്രമല്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. പലതവണ ഇക്കാര്യം ആവര്‍ത്തിച്ചതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും ആശിഷ് ശര്‍മ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഒപ്പിട്ട ദേശീയ പതാക നല്‍കിയതും അനാദരവാണ്. ദേശീയ പതാകയില്‍ ഒപ്പുവെക്കുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. ഇതേത്തുടര്‍ന്നാണ് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ?2002ലെ ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് പ്രകാരം ഇന്ത്യന്‍ ദേശീയ പതാകയില്‍ എന്തെങ്കിലും കുറിക്കുന്നത് പതാകയെ അപമാനിക്കുന്നതിന് തുല്യമാണ്.ഹര്‍ജിയില്‍ മെയ് ഒമ്പതിനകം തീര്‍പ്പുണ്ടാക്കണമെന്നും ജഡ്ജി പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: