പ്ലേ സ്‌റ്റോറിലെ 104 ആപ്ലിക്കേഷനുകളില്‍ അപകടകാരിയായ വൈറസുള്ളതായി കണ്ടെത്തല്‍

ഗൂഗിള്‍ പ്ലേസ്‌റ്റോറിലുള്ള 104 ആപ്ലിക്കേഷനുകളില്‍ അപകടകാരിയായ ട്രോജന്‍ വൈറസുള്ളതായി കണ്ടെത്തല്‍. ആപ്പുകളില്‍ അപകടകാരികളായ ട്രോജന്‍ വൈറസ് ഉണ്ടെന്ന് റഷ്യന്‍ വിദഗ്ധരാണ് കണ്ടെത്തിയത്. ഇതോടെ ലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കളാണ് ഭീതിയിലാഴ്ന്നിരിക്കുന്നത്.

ആന്‍ഡ്രോയിഡ്.സ്‌പൈ.277.ഒറിജിന്‍ എന്ന വൈറസാണ് ആപ്ലിക്കേഷനുകളില്‍ ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. റഷ്യയിലെ ആന്റിവൈറസ് സ്ഥാപനമായ ‘ഡോ വെബ്ബാ’ണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. വൈറസ് ബാധിച്ച ആപ്ലിക്കേഷനുകള്‍ പ്ലേസ്‌റ്റോറില്‍ നിന്നും 32 ലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ളതായാണ് വിവരം. അതായത് ലക്ഷക്കണക്കിന് ഫോണുകളില്‍ ഈ വൈറസ് കടന്നുകൂടിയതായാണ് കണക്കുകൂട്ടല്‍.

സ്മാര്‍ട്ട് ഫോണുകളിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാധിക്കുന്നതാണ് വൈറസുകള്‍. ഗെയിമുകള്‍, മെസേജിംഗ് സര്‍വീസുകള്‍, ഇമേജ് എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍, വീഡിയോ പ്ലയര്‍ തുടങ്ങി 104 ജനപ്രീയ ആപ്ലിക്കേഷനുകളിലാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ആപ്ലിക്കേഷനുകള്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍, യൂസര്‍ എവിടെയെന്നുള്ള വിവരം, ജി മെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, ഗൂഗിള്‍ ക്ലൗഡ് മെസേജിംഗ് ഐ.ഡി തുടങ്ങിയവയൊക്കെ ചോര്‍ത്തുമെന്നാണ് കണ്ടെത്തത്തിയിരിക്കുന്നത്.
-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: