2016 അയര്‍ലണ്ട് സെന്‍സെസ് ; മാതൃഭാഷയായ മലയാളം ഉള്‍പ്പെടുത്താം

ഡബ്ലിന്‍ : ഈ മാസം 24 ന് ഔദ്യോഗികമായി രാജ്യമെമ്പാടും നടത്തപ്പെടുന്ന 2016 അയര്‍ലണ്ട് സെന്‍സെസില്‍ നമ്മുടെ മാതൃഭാഷയായ മലയാളവും ഉള്‍പ്പെടുത്താന്‍ നാം ശ്രമിക്കണം. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച അഞ്ചാമത് ഭാഷയായ മലയാളം 2007 ലെ കണക്കുകള്‍ പ്രകാരം 38 മില്ല്യണ്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയാണ് മലയാളം.2016 അയര്‍ലണ്ട് സെന്‍സെസിന്റെ ഫോമുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും എന്യുമറേറ്റര്‍മാര്‍ വീടുകളില്‍ എത്തിച്ച് തുടങ്ങി. ഏപ്രില്‍ 24 ന് ഈ ഫോമുകള്‍ തിരികെ വാങ്ങും.6 പേരുടെ വിവരങ്ങള്‍ പൂരിപ്പിക്കാന്‍ ഉതകുന്ന ഫോമുകളാണ് ഓരോ വീടുകളിലും എത്തിച്ച് നല്‍കുന്നത്.

അപേക്ഷയുടെ പതിനഞ്ചാമത് ഭാഗത്തെ Do yo speak a language other than English or Irish at home എന്ന ഭാഗത്ത് മലയാളം എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്താനാകും. നിലവില്‍ പോളിഷ്, ജെര്‍മ്മന്‍, ഐറിഷ് ഭാഷകള്‍ ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരും കാലങ്ങളില്‍ മലയാളവും ഇത്തരത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. നമ്മുടെ മാതൃഭാഷയായ മലയാളം വരും കാലങ്ങളില്‍ അയര്‍ലണ്ടിലും അംഗീകരിക്കപ്പെടുന്ന ദിനം ആഗതമാകും എന്ന് പ്രത്യാശിക്കാം.

Share this news

Leave a Reply

%d bloggers like this: