പത്രസമ്മേളനത്തിനിടെ കെജരിവാളിന് നേരേ ചെരുപ്പേറ്

ന്യൂഡല്‍ഹി: പത്ര സമ്മേളനത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നേരേ ചെരുപ്പേറ്. ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തിന്റെ രണ്ടാംഘട്ടം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വാര്‍ത്താ സമ്മേളനത്തിനിടെ ഇയാള്‍ കാലില്‍ കിടന്ന ഷൂ മുഖ്യമന്ത്രിക്ക് നേരെ എറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. ഷൂ എറിഞ്ഞതിന്റെ കാരണം വ്യക്തമല്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: