ആയുധങ്ങള്‍ വില്‍പ്പനയ്ക്ക്; പരസ്യങ്ങള്‍ ഫേസ്ബുക്ക് നീക്കുന്നു

ലണ്ടന്‍: ആയുധങ്ങള്‍ വില്‍ക്കാനുണ്ടെന്ന പരസ്യങ്ങള്‍ നല്‍കുന്ന പേജുകള്‍ നീക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചു. റിവോള്‍വറുകള്‍, റൈഫിളുകള്‍, സബ് മറൈന്‍ തോക്കുകള്‍ തുടങ്ങിയ ബ്രിട്ടനില്‍ നിര്‍മ്മിച്ചതോ രൂപകല്‍പ്പന ചെയ്തതോ ആയ ആയുധങ്ങള്‍ വില്‍ക്കാനുണ്ടെന്നു കാണിച്ച് സീക്രട്ട് ആംസ് ട്രേഡിംഗ് ഗ്രൂപ്പുകളില്‍ പരസ്യം നല്‍കിയിരുന്നു. യൂറോപ്പ്, റഷ്യ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിര്‍മ്മിച്ച ആന്റി ടാങ്ക് ആയുധങ്ങള്‍, റോക്കറ്റ് ലോഞ്ചേഴ്‌സ്, മെഷീന്‍ ഗണ്‍സ്്, പോര്‍ട്ടബിള്‍ ആന്റി എയര്‍ക്രാഫ്റ്റ് സംവിധാനങ്ങള്‍, ഗ്രനേഡ് ലോഞ്ചേഴ്‌സ് എന്നിവയുടെ പരസ്യങ്ങളോടൊപ്പമാണ് പരസ്യങ്ങള്‍ നല്‍കിയിരുന്നത്.

ഫേസ്ബുക്കില്‍ ആയുധ വ്യാപാരത്തിന്റെ പരസ്യം വരുന്നതിനെതിരേ ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഏഴോളം കമ്പനികള്‍ സംശയകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് പത്രം ഫേസ്ബുക്കിന് തെളിവു സഹിതം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തങ്ങളുടെ നിബന്ധനകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പേജുകള്‍ ഉടന്‍ റദ്ദാക്കുമെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. സ്വകാര്യ സന്ദേശങ്ങളിലൂടെയും ഫോണ്‍ വഴിയുമാണ് വില്‍പ്പനക്കാര്‍ ഇടപാടുകാരെ ബന്ധപ്പെട്ടിരുന്നത്. ഫേസ്ബുക്ക് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിനു വിരുദ്ധമായാണ് ഇത്തരം പരസ്യങ്ങള്‍ അടങ്ങിയ പേജുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഇത്തരം പേജുകളെക്കുറിച്ച് അറിയുന്നവര്‍ തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: