ഐറിഷ് ഹോസ്പിറ്റലുകളില്‍ വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികളുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക്

ഡബ്ലിന്‍: രാജ്യത്തെ പബ്ലിക് ഹോസ്പിറ്റല്‍ വെയിറ്റിങ് ലിസ്റ്റില്‍ കാത്തിരിക്കുന്നത് 490,500 രോഗികളെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കുട്ടികളും മുതിര്‍ന്നവരും അടക്കം ഇന്‍പേഷ്യന്റ്, ഡേ കേസ്, ഔട്ട്‌പേഷ്യന്റ് കെയര്‍ എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് ഇത്രയും പേര്‍ വെയിറ്റിങ് ലിസ്റ്റിലുള്ളത്.

വെയിറ്റിങ് ലിസ്റ്റിന്റെ കാര്യത്തില്‍ ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് ഏറ്റവും മുമ്പന്തിയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അവസാനം വരെയുള്ള ലിസ്റ്റ് ഉള്‍പ്പെടുത്തിയാണ് നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസ് ഫണ്ട് പുതിയ കാത്തിരിപ്പു പട്ടിക തയാറാക്കിയത്. ഇതില്‍ 399,086 പേര്‍ അവരുടെ ജിപി റഫര്‍ ചെയ്തതു പ്രകാരം ആദ്യമായി ഔട്ട്‌പേഷ്യന്റ് ക്ലിനിക്കില്‍ കണ്‍സള്‍ട്ടന്റിനെ കാണാനാണ് വെയിറ്റിങ് ലിസ്റ്റില്‍ കയറിപ്പറ്റിയിരക്കുന്നത്. അതേസമയം 6100ഓളം പേര്‍ ഒന്നര വര്‍ഷമായി വെയിറ്റിങ് ലിസ്റ്റില്‍ ഉള്ളവരാണ്. ഇതില്‍ 72,881 പേര്‍ ഇന്‍പേഷ്യന്റ്, അല്ലെങ്കില്‍ ഡേ കേസ് ട്രീറ്റ്‌മെന്റിനായി കാത്തിരിക്കുന്നവരാണ്. 18,579 പേര്‍ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ പരിശോധനയ്ക്കായി കാത്തിരിക്കുന്നവരും.

ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ തന്നെ 10,605 രോഗികളാണ് വെയിറ്റിങ് ലിസ്റ്റിലുള്ളത്. വെയിറ്റിങ് ലിസ്റ്റിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ബോമോണ്ട് ആശുപത്രിയാണ്. ഇവിടെ 26,255 പേരാണ് കണ്‍സട്ടന്റിനെ കാണാന്‍ കാത്തിരിക്കുന്നത്. മാറ്റര്‍ ആശുപത്രിയില്‍ 24,597 പേരും കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 24,179 പേരും ക്രംലിന്‍ ഔവര്‍ ലേഡീസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ 12,267 പേരുമാണ് വെയിറ്റിങ് ലിസ്റ്റിലുള്ളത്.

-എജെ-

Share this news

Leave a Reply

%d bloggers like this: