സിഖ് തീവ്രവാദികളുമായി ചേര്‍ന്ന് ഐ.എസ് ഇന്ത്യയെ ആക്രമിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: സിഖ് തീവ്രവാദി സംഘടനയുമായി ചേര്‍ന്ന് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ആക്രമണം നടത്താനാണ് പദ്ധതി. കാനഡയില്‍ നിന്നുള്ള സിഖ് തീവ്രവാദ സംഘടനയുമായി ചേര്‍ന്ന് ആക്രമണം നടത്താനാണ് പദ്ധതി. സിഖ് വിഭാഗത്തില്‍ നിന്നുള്ള ഈ തീവ്രവാദികള്‍ നിലവില്‍ കാനഡയില്‍ അഭയം തേടിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഒരു വനിതാ സിഖ് തീവ്രവാദിയുടെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതില്‍ നിന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ആക്രമണ പദ്ധതിയെക്കുറിച്ച് വിവരം ലഭിച്ചത്. തീവ്രവാദികളുടെ പ്രധാന ലക്ഷ്യം ഡല്‍ഹിയാണെന്നാണ് സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. പാകിസ്താന്‍ സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിച്ച് ഐ.എസ് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മാലിദ്വീപിലും ബംാദേശിലും ഐ.എസിന്റെ സ്വാധീനവും പ്രവര്‍ത്തനവും വര്‍ധിച്ച സാഹചര്യത്തില്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രം വീക്ഷിക്കുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: