വാടക വര്‍ധനവ് സംബന്ധിച്ച് പരാതികള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍ :  വാടക വര്‍ധനവ് സംബന്ധിച്ച് പരാതികള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. വാടകക്കാര്‍ വീട്ട് ഉടമസ്ഥര്‍ക്കെതിരെ പരാതി നല്‍കുന്നത് കൂടുന്നത് വീടുകളുടെ ലഭ്യത കുറയുകയും പ്രതിസന്ധി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണെന്നതും ശ്രദ്ധേയമാണ്. റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് കണക്ക് പ്രകാരം പരാതികളുടെ വര്‍ധന ഒരു വര്‍ഷത്തിനുള്ളില്‍ പ്രകടമായത് 70 ശതമാനം ആണ്.

സ്വകാര്യ വീട്ടുടമകളുടെയും അന്തര്‍ദേശീയ റെന്‍റല്‍ ഏജന്‍സികളുടെയും ആവശ്യത്തിന് അനുസരിച്ച് വാടതുക കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ട് 2014ല്‍ ആര്‍ബിടി 185 തര്‍ക്കങ്ങള്‍ആണ് കൈകാര്യം ചെയ്തിരുന്നത്. വിപണി നിരക്കിലും കൂടുതലായി കണ്ടെത്തിയിട്ടുള്ളതാണ്. പരാതികളാകട്ടെ കഴിഞ്ഞ വര്‍ഷം 313 ലേക്ക് വര്‍ധിക്കുകയും ചെയ്തു.

ഈ വര്‍ഷം മൂന്ന് മാസത്തിനുള്ളില്‍ 66 പരാതികള്‍ ലഭിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനയായ ത്രെഡഷോള്‍ഡ് ഈ പരാതികള്‍ യഥാര്‍ത്ഥ്യത്തിന്‍റെ ഒരു മുകളറ്റം മാത്രമാണെന്നാണ് അഭിപ്രായപ്പെടുന്നത്. മിക്കവരും പരാതി ഔദ്യോഗികമായി നല്‍കുന്നില്ലെന്നും സൂചിപ്പിക്കുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: